Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഉപജില്ല കലോത്സവ...

ഉപജില്ല കലോത്സവ ഫലപ്രഖ്യാപനത്തിൽ അട്ടിമറിയെന്ന്

text_fields
bookmark_border
school arts festival
cancel

കൊ​ച്ചി: ന​വം​ബ​റി​ൽ ന​ട​ന്ന എ​റ​ണാ​കു​ളം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ധി​പ്ര​ഖ്യാ​പ​ന​ത്തി​ൽ അ​ട്ടി​മ​റി​യെ​ന്ന് ആ​ക്ഷേ​പം. എ​റ​ണാ​കു​ളം ഗ​വ. ഗേ​ൾ​സ് യു.​പി, ക​ച്ചേ​രി​പ്പ​ടി സെൻറ് ആ​ൻ​റ​ണീ​സ് സ്കൂ​ൾ പി.​ടി.​എ ക​മ്മി​റ്റി​ക​ളാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​തി​രെ ആ​ക്ഷേ​പ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ട ഈ ​ര​ണ്ട് ടീ​മു​ക​ളെ​യും മ​റി​ക​ട​ന്ന് ആ​റാം സ്ഥാ​ന​ത്തു​ള്ള ചേ​രാ​ന​ല്ലൂ​ർ സ്കൂ​ളി​ന് ട്രോ​ഫി ന​ൽ​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഗ​വ. ഗേ​ൾ​സും ചേ​രാ​ന​ല്ലൂ​ർ സ്കൂ​ളും 70 പോ​യ​ൻ​റ് വീ​തം പ​ങ്കി​ട്ട് ര​ണ്ടാ​മ​തെ​ത്തി​യെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ആ​ദ്യ ആ​റു​മാ​സം ട്രോ​ഫി ചേ​രാ​ന​ല്ലൂ​ർ സ്കൂ​ളി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു.

ക​ച്ചേ​രി​പ്പ​ടി സ്കൂ​ളി​ന്‍റെ ര​ണ്ടാം സ്ഥാ​നം മ​റ​ച്ചു​വെ​ച്ചു. വെ​ബ്സൈ​റ്റി​ലും രേ​ഖ​ക​ളി​ലു​മെ​ല്ലാം ചേ​രാ​ന​ല്ലൂ​ർ സ്കൂ​ൾ ആ​റാം​സ്ഥാ​ന​ത്താ​ണെ​ന്നി​രി​ക്കെ ന​ട​ന്ന ഈ ​അ​ട്ടി​മ​റി​യി​ൽ എ.​ഇ.​ഒ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​ങ്കു​ണ്ട്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തോ​ടെ എ.​ഇ.​ഒ ഗ​വ. ഗേ​ൾ​സ് യു.​പി സ്കൂ​ളി​ലെ എ​ച്ച്.​എ​മ്മി​നെ വി​ളി​ച്ചു​വ​രു​ത്തി ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം​സ്ഥാ​ന​ക്കാ​രു​ടെ ട്രോ​ഫി ന​ൽ​കു​ക​യാ​യി​രു​ന്നു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം​ചെ​യ്യു​ന്ന ഈ ​ന​ട​പ​ടി​ക്ക് കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വ. ഗേ​ൾ​സ് യു.​പി സ്കൂ​ൾ എം.​പി.​ടി.​എ പ്ര​സി​ഡ​ൻ​റ് ആ​ഷ്യൂ, സെ​ന്‍റ്​ ആ​ൻ​റ​ണീ​സ് സ്കൂ​ൾ എം.​പി.​ടി.​എ പ്ര​സി​ഡ​ൻ​റ് റൂ​ത്ത് മേ​രി ചെ​റി​യാ​ൻ, കെ.​പി. ഷി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AllegationsErnakulam NewsSchool Arts Festival
News Summary - sub district school arts festival-result announcement is a coup
Next Story