തസ്തികകൾ നിർത്തലാക്കൽ; ലക്ഷദ്വീപിൽ വിദ്യാർഥികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: മൂവായിരത്തിലധികം താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനുപുറമെ രണ്ടായിരത്തിലധികം സ്ഥിരം സർക്കാർ തസ്തികകൾ നിർത്തലാക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ).
പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളോട് അതൃപ്തി തുടരുന്നതിനിടെ, തൊഴിലില്ലായ്മ വർധിക്കുന്നതിൽ യുവാക്കൾ ആശങ്കയിലാണ്. പഠനം പൂർത്തിയാക്കിയ നിരവധി ചെറുപ്പക്കാർ ജോലിയില്ലാതെ വലയുമ്പോൾ, പഠിച്ചുകൊണ്ടിരിക്കുന്നവരുടെ ഭാവിയും ചോദ്യച്ചിഹ്നമാണ്.
‘ഇൻക്വിലാബ്’ എന്നപേരിൽ വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിക്കുകയാണെന്ന് എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. മിസ്ബാഹുദ്ദീൻ പറഞ്ഞു. ഇതിന്റെ ഭാഗമായി ദ്വീപിലുടനീളം തൊഴിൽരഹിതരായ അഭ്യസ്ഥവിദ്യരുടെ വിവരശേഖരണം നടത്തുകയാണ്. ദ്വീപിന്റെ സമ്പദ്വ്യവസ്ഥ തകർത്ത് ജനങ്ങളെ നിർബന്ധിത കുടിയൊഴിപ്പിക്കലിലേക്ക് നയിക്കാനാണ് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്നും തസ്തികകൾ നിർത്തലാക്കാനുള്ള നീക്കം അതിന്റെ ഭാഗമാണെന്നും മിസ്ബാഹുദ്ദീൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

