Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ ബസുകാർക്ക് മൂക്കുകയർ; 22 ദിവസത്തെ പരിശോധനയിൽ 2,003 പെറ്റിക്കേസുകൾ

text_fields
bookmark_border
സ്വകാര്യ ബസുകാർക്ക് മൂക്കുകയർ; 22 ദിവസത്തെ പരിശോധനയിൽ 2,003 പെറ്റിക്കേസുകൾ
cancel

കൊ​ച്ചി: മെ​ട്രോ ന​ഗ​ര​ത്തി​ലെ നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സ്വ​കാ​ര്യ ബ​സു​കാ​രു​ടെ പ​രാ​ക്ര​മ​ങ്ങ​ൾ​ക്കും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും മൂ​ക്കു​ക​യ​റി​ടാ​ൻ പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്ത്. കൊ​ച്ചി ന​ഗ​ര​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് സി​റ്റി പൊ​ലീ​സ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. സെ​പ്റ്റം​ബ​ർ ഒ​മ്പ​തു​മു​ത​ൽ 30 വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2003 പെ​റ്റി​ക്കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

മ​ദ്യ​പി​ച്ചോ​ടി​ക്ക​ൽ; 41 കേ​സു​ക​ൾ

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് 41 കേ​സു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​പ​ക​ട​ക​ര​വും അ​ല​ക്ഷ്യ​മാ​യും വാ​ഹ​ന​മോ​ടി​ച്ച​തി​ന് 71 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. അ​മി​ത​മാ​യി ഹോ​ൺ മു​ഴ​ക്ക​ൽ, മ​ത്സ​ര​യോ​ട്ടം, ഡോ​റു​ക​ൾ തു​റ​ന്നി​ട്ട് യാ​ത്ര ചെ​യ്യ​ൽ, നി​ശ്ചി​ത റൂ​ട്ടി​ൽ​നി​ന്ന് വ്യ​തി​ച​ലി​ച്ച് സ​ർ​വി​സ് ന​ട​ത്ത​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ 2,003 പെ​റ്റി​ക്കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ദ്യ​പി​ച്ചും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​ന​മോ​ടി​ച്ച ബ​സ് ജീ​വ​ന​ക്കാ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി.

പൊ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ; 1,383 അ​പേ​ക്ഷ​ക​ൾ

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് പൊ​ലീ​സ് നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. ബ​സ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി 1,383 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യും പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യും നി​യ​മ​ന​ട​പ​ടി​ക​ളും വ​രും​ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി വാ​ഹ​ന​വ​കു​പ്പും

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും അ​മി​ത​വേ​ഗ​വും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള ഡ്രൈ​വി​ങ്ങി​നു​മെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ 80 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ലാ​യി 1.30 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി​യ​താ​യി വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പൊ​ലീ​സ് കേ​സു​ക​ൾ ഇ​ങ്ങ​നെ..

യൂ​നി​ഫോം ധ​രി​ക്കാ​ത്ത​തി​ന് - 407

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ - 41

അ​പ​ക​ട​ക​ര​വും അ​ല​ക്ഷ്യ​മാ​യും ഓ​ടി​ക്ക​ൽ - 71

മ​ത്സ​ര​യോ​ട്ടം - 130

ലൈ​സ​ൻ​സി​ല്ലാ​ത്ത ക​ണ്ട​ക്ട​ർ​മാ​ർ - 259

ഫ്രീ ​ലെ​ഫ്റ്റ് ത​ട​സ്സ​പ്പെ​ടു​ത്ത​ൽ - 54

സി​ഗ്ന​ൽ നി​യ​മ​ലം​ഘ​നം - 23

സ്റ്റോ​പ്പി​ൽ നി​ർ​ത്താ​ത്ത​ത് - 280

ഡോ​റു​ക​ൾ തു​റ​ന്നി​ട്ട് യാ​ത്ര - 221

അ​മി​ത​മാ​യി ഹോ​ൺ മു​ഴ​ക്ക​ൽ - 13

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strict Action Against Private Buses: 2,003 Cases Booked in 22 Days
Next Story