തൃക്കാക്കര നഗരസഭ പരിധിയിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. കാക്കനാട്, ഓലിമുകൾ, എൻ.ജി.ഒ ക്വാർട്ടേഴ്സ് പരിസരങ്ങളിലും തെരുവുനായ് ശല്യം കൂടുന്നതായി പരാതി. 27ാം വാർഡിലെ ഓലിമുകൾ ജുമാമസ്ജിദിന് മുന്നിലുള്ള റോഡിലും എൻ.ജി.ഒ ക്വാർട്ടേഴ്സ് വരെയുമാണ് നായ് ശല്യം രൂക്ഷമെന്ന് നാട്ടുകാർ പറയുന്നു.
നായ്ക്കൾ കൂട്ടമായി എത്തി സ്കൂൾ, മദ്റസ വിദ്യാർഥികൾ പോകുന്ന വഴികളിലും മറ്റും കിടക്കുന്നത് പതിവ് കാഴ്ചയാണ്. നായ് ശല്യം മൂലം സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാൻ മടിക്കുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. തെരുവുകള്‍, പാര്‍ക്കുകള്‍, ആശുപത്രി മുറ്റങ്ങള്‍, വിദ്യാലയ പരിസരങ്ങള്‍ തുടങ്ങി ജനങ്ങളുടെ സ്വൈരവിഹാരത്തിന് തടസ്സമാവുകയും പലപ്പോഴും ജീവനുതന്നെ ഭീഷണിയാവുകയും ചെയ്യുന്ന തരത്തിലാണ് തെരുവുനായ് ശല്യം തൃക്കാക്കരയിൽ രൂക്ഷമായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

