Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightതൃപ്പൂണിത്തുറയിൽ...

തൃപ്പൂണിത്തുറയിൽ വീണ്ടും തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

text_fields
bookmark_border
തൃപ്പൂണിത്തുറയിൽ വീണ്ടും തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു
cancel
camera_alt

തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പൗ​ലോ​സ് വ​ർ​ഗീ​സ്

Listen to this Article

തൃ​പ്പൂ​ണി​ത്തു​റ: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ഇ​ടു​ക്കി അ​ടി​മാ​ലി ആ​ന​വി​ര​ട്ടി മേ​ലേ​ത്ത് വീ​ട്ടി​ൽ പൗ​ലോ​സ് വ​ർ​ഗീ​സി​നാ​ണ് (39)ക​ടി​​യേ​റ്റ​ത്. എ​രൂ​രി​ൽ ക​പ്പ​ട്ടി​ക്കാ​വി​ന​ടു​ത്ത് പ​ന്ത​ൽ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​ന് മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ലോ​ഡു​മാ​യെ​ത്തി​യ ലോ​റി പാ​ർ​ക്ക് ചെ​യ്ത് വാ​ഹ​ന​ത്തി​ൽ കി​ട​ന്ന​തി​ന് പി​ന്നാ​ലെ ഒ​രു കൂ​ട്ടം നാ​യ്ക്ക​ൾ ലോ​റി​ക്ക്​ താ​ഴെ ക​ടി​പി​ടി​കൂ​ടി. പൗ​ലോ​സ് ഇ​വ​യെ ഓ​ടി​ച്ച​തി​ന് പി​ന്നാ​ലെ ഒ​രു നാ​യ പാ​ഞ്ഞെ​ത്തി കാ​ലി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്തു വീ​ണ പൗ​ലോ​സി​നെ നാ​യ വീ​ണ്ടും ക​ടി​ച്ചു. ചു​ണ്ട് ക​ടി​ച്ചു കീ​റി. വീ​ണ്ടും ക​ടി​ക്കാ​നെ​ത്തി​യ​തോ​ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നി​ട​ത്തെ​ത്തി ക​ത​കി​ൽ മു​ട്ടി അ​വ​രെ എ​ഴു​ന്നേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ പൗ​ലോ​സി​നെ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

എ​രൂ​ർ കോ​ഴി​വെ​ട്ടും​വെ​ളി​യി​ൽ പീ​താം​ബ​ര​നും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. പു​തി​യ​കാ​വ് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നാ​യ​യു​ടെ ആ​ക്ര​മ​ണം അ​റി​ഞ്ഞ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ എ​ത്തി അ​ഞ്ച് നാ​യ്ക്ക​ളെ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DogTripunithurabittenStray dog ​​attacks
News Summary - Stray dog ​​attacks again in Tripunithura; two people bitten
Next Story