ഗ്യാസ് ചോർന്ന് തീപിടിച്ച് അടുക്കളയും ചാർത്തും തകർന്നു
text_fieldsഗ്യാസ് ചോർന്ന് നശിച്ച അടുക്കള
പല്ലാരിമംഗലം: സിലിണ്ടറിൽനിന്ന് ഗ്യാസ് ചോർന്ന് വീടിന് തീപിടിച്ച് അടുക്കളയും ചാർത്തും തകർന്നു. മടിയൂർ പള്ളിക്കു സമീപം പഴമ്പിള്ളിൽ ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് സംഭവം.
കുന്നത്ത് (ചിറയിൽ) സാബു സൈമനാണ് ഇവിടെ വാടകക്ക് താമസിച്ചിരുന്നത്. അടുക്കള ഭിത്തി, കോൺക്രീറ്റ് മേൽക്കൂര, മിക്സി, വാഷിങ് മെഷീൻ, വയറിങ്, അടുക്കളയിലെ പാത്രങ്ങൾ, വീടിനോട് ചേർന്ന താൽക്കാലിക ഷെഡ് എന്നിവ കത്തുകയും ചൂടായി നശിക്കുകയും ചെയ്തു. കോതമംഗലം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ സി.പി. ജോസ്, ഗ്രേഡ് എ.എസ് ടി.ഒ. അനിൽ കുമാർ, എസ്.എഫ്.ആർ.ഒ പി.എം. റഷീദ്, എഫ്.ആർ.ഒ മുരുകൻ, രാഗേഷ് കുമാർ, സൽമാൻഖാൻ, ഗോകുൽ, എഫ്.ആർ.ഒ (ഡി) ബേസിൽ ഷാജി, അൻസിൽ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

