സംസ്ഥാന പോളി അത്ലറ്റിക്സ്: കണ്ണൂര്‍ ഗവ. പോളി മുന്നില്‍
text_fieldsവേഗതാരങ്ങൾ; പി. മുഹമ്മദ് അന്‍ഷിഫ്, എസ്. അഞ്ജലി വിജയന്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന 65ാമത് സംസ്ഥാന പോളിടെക്നിക് കോളജ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം 23 പോയിന്റുമായി കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളജ് മുന്നില്‍. 16 പോയിന്റുള്ള ആലപ്പുഴ കാര്‍മല്‍ പോളിടെക്നിക് കോളജാണ് രണ്ടാം സ്ഥാനത്ത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ പയ്യന്നൂര്‍ റെസിഡന്‍ഷ്യല്‍ വിമണ്‍സ് പോളി ടെക്നിക് കോളജ് മൂന്നാമതുണ്ട്.
വനിതാ വിഭാഗത്തില്‍ പയ്യന്നൂര്‍ റെസിഡന്‍ഷ്യല്‍ വിമണ്‍സ് പോളിടെക്നിക് കോളജും (15), പുരുഷ വിഭാഗത്തില്‍ കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളജുമാണ് (23) മുന്നില്‍. മീറ്റിന്റെ ഇരുവിഭാഗത്തിലെയും വേഗപ്പട്ടം കോഴിക്കോട്ടെ താരങ്ങള്‍ക്കാണ്. പുരുഷ വിഭാഗം 100 മീറ്ററില്‍ കോഴിക്കോട് കെ.എം.സി.ടി പോളിടെക്നിക് കോളജിലെ പി.മുഹമ്മദ് അന്‍ഷിഫും (11.5), വനിതാ വിഭാഗത്തില്‍ കോഴിക്കോട് ഗവ.പോളിയിലെ അഞ്ജലി വിജയന് വി.എസുമാണ് (14.0) സ്വര്‍ണം നേടിയത്. മീറ്റിന്റെ അവസാന ദിനമായ വെള്ളിയാഴ്ച 11 ഇനങ്ങളിലാണ് ഫൈനല്‍. വൈകീട്ട് നടക്കുന്ന സമാപനച്ചടങ്ങ് സാങ്കേതിക വിദ്യാഭാസ വകുപ്പ് ഡയറക്ടര്‍ ഡോ. പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

