Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെറു മത്സ്യബന്ധനം: ബോട്ട് പിടിയിൽ
text_fieldsbookmark_border
മുനമ്പം ഫിഷിങ് ഹാർബറിൽ രാത്രി ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെന്‍റ് പിടിച്ചെടുത്ത ബോട്ട്
വൈപ്പിൻ: മുനമ്പം ഫിഷിങ് ഹാർബറിൽ ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെന്‍റ് രാത്രി നടത്തിയ പരിശോധനയിൽ ചെറു മത്സ്യബന്ധനം നടത്തിയ ബോട്ടിനെ പിടികൂടി. മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന കിങ് -2 എന്ന ബോട്ടാണ് ചെറുമത്സ്യങ്ങൾ സഹിതം പിടിയിലായത്.
സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത 3000 കിലോ കിളിമീൻ കണ്ടെടുത്തു. 2.5 ലക്ഷം രൂപ പിഴ ഈടാക്കി. ബോട്ടിൽ ഉണ്ടായിരുന്ന നല്ല മത്സ്യം ലേലം ചെയ്ത് 1.54 ലക്ഷം രൂപ സർക്കാറിലേക്ക് അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യം കടലിൽ നിക്ഷേപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

