17 ദിവസത്തിൽ എസ്.ഐ.ആർ പൂർത്തിയാക്കി; മാതൃകയായി എൽദോയും ശ്രീദേവിയും
text_fieldsഎൽദോ കെ. പോൾ,
ശ്രീദേവി
കൊച്ചി: വോട്ടർപട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട നടപടി 17 ദിവസംകൊണ്ട് പൂർത്തിയാക്കി മാതൃകയായിരിക്കുകയാണ് തുരുത്തി സ്വദേശി എൽദോ കെ. പോളും കീരംപാറ പാലമറ്റം സ്വദേശി ശ്രീദേവിയും. എസ്.ഐ.ആർ നൂറുശതമാനം പൂർത്തിയാക്കുന്ന ജില്ലയിലെ ആദ്യ ബി.എൽ.ഒമാർ എന്ന പദവിയാണ് ഇരുവരും നേടിയെടുത്തത്.
പെരുമ്പാവൂർ മണ്ഡലത്തിലെ 76ാം നമ്പർ പോളിങ് സ്റ്റേഷനിലെ ബി.എൽ.ഒയാണ് എൽദോ. ബൂത്തിലെ 808 വോട്ടർമാരുടെ എസ്.ഐ.ആർ നടപടിയാണ് അതിവേഗം പൂർത്തിയാക്കിയത്. 2002ലെ വിവരങ്ങൾ കണ്ടെത്തിയവരുടെ ഫോമുകൾ ആദ്യം പൂർത്തിയാക്കിയത് നടപടി വേഗത്തിലാക്കാൻ സഹായിച്ചെന്ന് അദ്ദേഹം പറയുന്നു. തുരുത്തി പട്ടം യു.പി സ്കൂളിലെ പ്യൂണാണ് എൽദോ.
കോതമംഗലം മണ്ഡലത്തിലെ 56ാം നമ്പർ പോളിങ് സ്റ്റേഷനിലെ ബി.എൽ.ഒ ആയ ശ്രീദേവി 17 ദിവസംകൊണ്ട് പൂർത്തിയാക്കിയത് 995 ഫോമുകളാണ്. ഏരിയ തിരിച്ച് സോർട്ട് ചെയ്താണ് ശ്രീദേവി ഫോം വിതരണം ചെയ്തത്. 2002ലെ വിവരങ്ങൾ കണ്ടെത്തിയവരുടെ ഫോമുകളിലെ ബി, സി കോളങ്ങൾ പൂരിപ്പിച്ച് നൽകിയതിലൂടെ അതിവേഗം നടപടി പൂർത്തിയാക്കാനായെന്ന് ശ്രീദേവി പറഞ്ഞു.
കോതമംഗലം താലൂക്ക് സപ്ലൈ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റാണ്. ഇരുവരും വിവരങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നത് രാത്രിയിലാണ്. ഇതിനായി അർധരാത്രി തെരഞ്ഞെടുത്തതിലൂടെ ഹൈസ്പീഡ് ഇന്റർനെറ്റ് ഉപയോഗിച്ച് വേഗത്തിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞയതായി ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

