Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_right'ഷെയർ ഇ-ഓട്ടോ'; വൈകാതെ...

'ഷെയർ ഇ-ഓട്ടോ'; വൈകാതെ കൊ​ച്ചിയിൽ വരും

text_fields
bookmark_border
ഷെയർ ഇ-ഓട്ടോ; വൈകാതെ കൊ​ച്ചിയിൽ വരും
cancel

കൊ​ച്ചി: ഇ​ല​ക്​​ട്രി​ക്​ വ​ണ്ടി വാ​ങ്ങി​യാ​ൽ ചാ​ർ​ജ്​ ചെ​യ്യു​ന്ന​ത്​ പ​ണി​യാ​കു​മെ​ന്ന്​ ക​രു​തി മോ​ഹം മാ​റ്റി​വെ​ക്കു​ന്ന​വ​ർ​ക്ക്​ സ​ന്തോ​ഷ വാ​ർ​ത്ത. ന​ഗ​ര​ത്തി​ൽ 'ഷെ​യ​ർ ഇ-​ഓ​ട്ടോ' പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 15 ഇ​ട​ങ്ങ​ളി​ൽ ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. മ​റ്റ്​ ന​ഗ​ര​ങ്ങ​ളി​ലെ​തു​പോ​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ ഷെ​യ​ർ ചെ​യ്ത്​ ഓ​ട്ടോ വി​ളി​ക്കാ​മെ​ന്ന​താ​ണ്​ പ​ദ്ധ​തി. ജ​ർ​മ​ൻ സ​ഹ​ക​ര​ണ​മാ​യ ഗി​സ്​ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി പ്ര​കാ​ര​മാ​ണ്​ ഷെ​യ​ർ ഇ-​ഓ​ട്ടോ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പും അ​റ്റ​കു​റ്റ​പ്പ​ണി​യും കെ.​എ​സ്.​ഇ.​ബി​യെ ഏ​ൽ​പി​ക്കു​ന്ന​ത്​ അ​ടു​ത്ത കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കും.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി കോ​ർ​പ​റേ​ഷ​ൻ, കെ.​എ​സ്.​ഇ.​ബി, ഗി​സ്​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നു​ക​ളു​ടെ സൈ​റ്റ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്​ സ്റ്റേ​ഷ​നു​ക​ളു​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​നു​വേ​ണ്ടി കെ.​എ​സ്.​ഇ.​ബി ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ​ക്ക്​ ക​ത്തും ന​ൽ​കി. ഇ​തി​ൽ അ​നു​മ​തി ന​ൽ​കി​ സാ​​ങ്കേ​തി​ക​മാ​യ വി​വ​ര​ണ​ങ്ങ​ളോ​ടെ മ​റു​പ​ടി​യും ല​ഭി​ച്ചു.

പ​ദ്ധ​തി​ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ അ​ഞ്ച്​ ഇ​ട​ങ്ങ​ളി​ലാ​യി ഒ​ന്നി​ൽ മൂ​ന്നു​വീ​തം ആ​കെ 15 ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നാ​ണ്​ വി​ഭാ​വ​നം ചെ​യ്ത​ത്. ഇ​വ​യു​ടെ ന​ട​ത്തി​പ്പും അ​റ്റ​കു​റ്റ​പ്പ​ണി​യും​ കെ.​എ​സ്.​ഇ.​ബി വ​ഹി​ക്കും. കോ​ർ​പ​റേ​ഷ​ന്​ അ​ധി​ക ബാ​ധ്യ​ത​യി​ല്ല. നി​ല​വി​ൽ ജെ​നീ​സി​സ്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ ആ​ൻ​ഡ്​ കോ​ൺ​ട്രാ​ക്​​ടേ​ഴ്​​സ്​ എ​ന്ന ഏ​ജ​ൻ​സി വ​ഴി സം​സ്ഥാ​ന​ത്ത്​ 1140 പോ​സ്റ്റ്​ വ​ഴി ഇ.​വി ചാ​ർ​ജി​ങ്​ പോ​യ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ​ കെ.​എ​സ്.​ഇ.​ബി ടെ​ൻ​ഡ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 15 ഇ.​വി ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ​ 5,17,902 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ്​ കെ.​എ​സ്.​ഇ.​ബി മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Share e-Auto
News Summary - 'Share e-Auto'; Will be coming to Kochi soon
Next Story