Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസിൽ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
text_fieldsbookmark_border
ഷിനോദ്
കൊച്ചി: സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. കണ്ണൂർ പുത്തൂർ തൈപ്പറമ്പിൽ ഷിനോദാണ് (45) പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 4.15ഓടെയാണ് സംഭവം.
ഗുരുവായൂർ-വൈറ്റില റൂട്ടിലോടുന്ന സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന തൃശൂർ എടത്തുരുത്തി സ്വദേശിനിയായ യുവതിക്കുനേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.പരാതിയിൽ കൊച്ചി സിറ്റി വനിത പൊലീസിന്റെ സിറ്റി വാരിയേഴ്സ് വിഭാഗം പ്രതിയെ പിടികൂടി വിവരം എളമക്കര പൊലീസിനെ അറിയിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Next Story

