Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഫോ​ർ​ട്ടു​കൊ​ച്ചി...

ഫോ​ർ​ട്ടു​കൊ​ച്ചി തീ​രം ക​വ​ർ​ന്ന് ക​ട​ൽ; തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

text_fields
bookmark_border
ഫോ​ർ​ട്ടു​കൊ​ച്ചി തീ​രം ക​വ​ർ​ന്ന് ക​ട​ൽ;     തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
cancel
camera_alt

ക​ട​ലെ​ടു​ത്ത ക​ട​പ്പു​റം

ഫോ​ർ​ട്ടു​കൊ​ച്ചി: ശ​ക്ത​മാ​യ മ​ഴ​യി​ലും തി​ര​യ​ടി​യി​ലും ഫോ​ർ​ട്ടു​കൊ​ച്ചി ക​ട​പ്പു​റ​ത്തി​ന് നാ​ശ​ന​ഷ്ടം. മ​ഹാ​ത്മാ​ഗാ​ന്ധി ക​ട​പ്പു​റ​ത്തി​ന്റെ തെ​ക്ക​ൻ മേ​ഖ​ല പൂ​ർ​ണ​മാ​യും ക​ട​ലെ​ടു​ത്തു. തീ​ര​ത്തെ ക​ൽ​ക്കെ​ട്ടു​ക​ൾ തി​ര​യ​ടി​യേ​റ്റ് ത​ക​ർ​ന്നു . തീ​ര​ത്തോ​ട് ചേ​ർ​ന്ന ന​ട​പ്പാ​ത​യും ഇ​ല്ലാ​താ​യി.

ക​ട​ൽ തീ​ര​മാ​ണ് ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ർ​ഷ​ണ കേ​ന്ദ്രം. എ​ന്നാ​ൽ, വ​ർ​ഷം തോ​റും ക​ട​ൽ തീ​രം ഇ​ല്ലാ​താ​വു​ക​യാ​ണ്. ഓ​രോ വ​ർ​ഷ​വും ക​ട​പ്പു​റം സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് തു​ക ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട് . എ​ന്നാ​ൽ, പ​ദ്ധ​തി​ക​ൾ വെ​ള്ള​ത്തി​ൽ വ​ര​ക്കു​ന്ന വ​ര പോ​ലെ​യാ​കു​ക​യാ​ണെ​ന്ന് മാ​ത്രം . വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ ഏ​റെ വി​സ്തീ​ർ​ണ​മു​ള്ള ക​ട​ൽ തീ​ര​മാ​യി​രു​ന്നു. സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ എ​ന്നു പോ​ലും ക​ട​പ്പു​റം വി​ശേ​ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​വ​ർ​ഷം ക​ട​ൽ തീ​രം ക​ട​ലെ​ടു​ത്തു വ​രി​ക​യാ​ണ്. നി​ല​വി​ൽ തീ​രം പേ​രി​നു മാ​ത്ര​മാ​യി. ബീ​ച്ച് ബൈ​ക്ക് റൈ​സ് , ബീ​ച്ച് ഫു​ട്ബാ​ൾ മ​ത്സ​രം എ​ന്നി​വ​യെ​ല്ലാം ന​ട​ത്തി​യി​രു​ന്ന വി​ശാ​ല​മാ​യ തീ​ര​മാ​ണ് ഇ​ല്ലാ​താ​യ​ത്. ക​ട​ൽ തീ​രം നി​ല​നി​ർ​ത്തു​ന്ന​തി​ന് ശാ​സ്ത്രീ​യ​മാ​യ വി​ക​സ​ന പ​ദ്ധ​തി​യി​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം. ന​ട​പ്പാ​ത നി​ർ​മാ​ണം , ഇ​രി​പ്പി​ട​മൊ​രു​ക്ക​ൽ, വി​ള​ക്ക് സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യി​ൽ മാ​ത്ര​മാ​യി വി​ക​സ​നം ഒ​തു​ങ്ങി. ഓ​രോ വ​ർ​ഷ​ക്കാ​ല​ത്തും ന​ട​പ്പാ​ത​ക​ൾ തി​ര​മാ​ല​ക​ൾ ത​ക​ർ​ക്കും, വീ​ണ്ടും ശ​രി​യാ​ക്കും. പ​തി​വു​ക​ൾ തു​ട​ർ​ന്നു പോ​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ ചെ​ന്നൈ ഐ.​ഐ.​ടി ഇ​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. തീ​രം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന ഗാ​ര​ന്റി​യോ​ടെ​യാ​ണ് പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ, പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ താ​ൽ​പ​ര്യം കാ​ട്ടു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​ധി​കൃ​ത​ർ​ക്ക് ക​ട​പ്പു​റം ക​റ​വ പ​ശു​വാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​ണ്ട്. ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ മാ​ത്ര​മേ ഓ​രോ വ​ർ​ഷ​വും ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ച് ക​മ്മീ​ഷ​ൻ കൈ​പ​റ്റാ​നാ​കു​വെ​ന്നാ​ണ് വി​വി​ധ പൈ​തൃ​ക സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. തീ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും സ​ഞ്ചാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnvironmentFort kochicoastal management
News Summary - Sea engulfs Fort Kochi coast; locals demand implementation of coastal protection project
Next Story