Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_right'പൊലീസായി' പിറന്നാൾ...

'പൊലീസായി' പിറന്നാൾ ആഘോഷം, സയാൻ താരമായി...

text_fields
bookmark_border
Sayans birthday party in police uniform
cancel
camera_alt

പി​റ​ന്നാ​ൾ കേ​ക്കി​ന് മു​ന്നി​ൽ പൊ​ലീ​സ് വേ​ഷ​ത്തിൽ സ​യാ​ൻ

കാ​ക്ക​നാ​ട്: 'ഉ​ണ്ണി​മാ​മാ ഈ ​പി​റ​ന്നാ​ൾ എ​നി​ക്ക് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്ക​ണം' തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യ ഉ​ണ്ണി കാ​ക്ക​നാ​ടി​ന്​ ക​ഴി​ഞ്ഞ ദി​വ​സം വാ​ട്സ്​​ആ​പ്പി​ൽ വ​ന്ന സ​ന്ദേ​ശ​മാ​യി​രു​ന്നു ഇ​ത്. അ​യ​ച്ച​ത് ആ​റു​വ​യ​സ്സു​കാ​ര​നാ​യ സ​യാ​നും. കു​ട്ടി​യു​ടെ ആ​ഗ്ര​ഹം ത​മാ​ശ​യാ​യി ത​ള്ളാ​ഞ്ഞ ഉ​ണ്ണി തൃ​ക്കാ​ക്ക​ര സി.​ഐ ആ​ർ. ഷാ​ബു​വി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​തോ​ടെ വ്യ​ത്യ​സ്ത​മാ​യ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ര​ങ്ങൊ​രു​ങ്ങി​യ​ത്.

കാ​ക്ക​നാ​ട് ടാ​ക്സി ഡ്രൈ​വ​റാ​യ മ​ണി​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ പി. ​ര​ഞ്ജി​ത്തി‍െൻറ​യും ത​ഹ്സി​യു​ടെ​യും മ​ക​നാ​ണ്​ സ​യാ​ൻ. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും ഇ​തേ ആ​വ​ശ്യം ര​ഞ്ജി​ത്തി​നോ​ട് സ​യാ​ൻ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡി​നെ തു​ട​ർ​ന്ന് ആ​ഗ്ര​ഹം ന​ട​ക്കാ​തെ പോ​കു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ സ​യാ​ൻ​ത​ന്നെ നേ​രി​ട്ട് കൗ​ൺ​സി​ല​റെ ആ​ഗ്ര​ഹം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സി‍െൻറ യൂ​നി​ഫോ​മി​നോ​ട് സാ​മ്യ​മു​ള്ള പി​റ​ന്നാ​ൾ വ​സ്ത്ര​വും ധ​രി​ച്ചാ​യി​രു​ന്നു അ​ച്ഛ​നോ​ടും അ​മ്മ​യോ​ടു​മൊ​ത്ത് സ​യാ​ൻ എ​ത്തി​യ​ത്. പൊ​ലീ​സ് മ​യ​മാ​യി​രു​ന്ന കേ​ക്കി​ലും. യൂ​നി​ഫോ​മും വി​ല​ങ്ങും ന​ക്ഷ​ത്ര​ങ്ങ​ളും ബെ​ൽ​ടു​മെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു. സി.​ഐ ആ​ർ. ഷാ​ബു സ​യാ​ന് കു​ഞ്ഞു പി​യാ​നോ​യും സ​മ്മാ​നി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ ഉ​ണ്ണി കാ​ക്ക​നാ​ട്, സി.​സി വി​ജു, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ റോ​യ് പൗ​ലോ​സ്, കെ.​എം. റ​ഫീ​ഖ്, ജാ​ബി​ർ, ലി​ന്‍റോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Birth Daypolice
News Summary - Sayan's birthday party in police uniform
Next Story