Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകോ​ട​തി​യി​ൽ...

കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​ന​ട​ന്നു; 72 പേ​രെ ഒ​റ്റ​ദി​വ​സം പൊ​ക്കി റൂ​റ​ൽ ജി​ല്ല പൊ​ലീ​സ്

text_fields
bookmark_border
കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​ന​ട​ന്നു; 72 പേ​രെ ഒ​റ്റ​ദി​വ​സം പൊ​ക്കി റൂ​റ​ൽ ജി​ല്ല പൊ​ലീ​സ്
cancel

ആ​ലു​വ: കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​ന​ട​ന്ന 72 പേ​രെ ഒ​റ്റ ദി​വ​സം​കൊ​ണ്ട് പൊ​ക്കി റൂ​റ​ൽ ജി​ല്ല പൊ​ലീ​സ്. റൂ​റ​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന സ്പെ​ഷ​ൽ ഡ്രൈ​വി​ലാ​ണ് ജാ​മ്യ​മി​ല്ലാ കു​റ്റ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ 73 പേ​രെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

പു​ത്ത​ൻ​കു​രി​ശ് സ​ബ് ഡി​വി​ഷ​നി​ലാ​ണ് കൂ​ടു​ത​ൽ പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്‌. 23 പേ​രെ​യാ​ണ് ഇ​വി​ടെ പി​ടി​കൂ​ടി​യ​ത്. മു​ന​മ്പം സ​ബ് ഡി​വി​ഷ​നി​ൽ 21 പേ​രെ​യും ആ​ലു​വ​യി​ൽ 20 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. ലോ​ങ് പെ​ന്റി​ങ് വാ​റ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ ഒ​ളി​വി​ൽ​പ്പോ​യ നാ​ലു​പേ​രും പി​ടി​യി​ലാ​യി.ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 567 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 34 പേ​ർ പി​ടി​യി​ലാ​യി. പെ​രു​മ്പാ​വൂ​ർ സ​ബ് ഡി​വി​ഷ​നി​ലാ​ണ് കൂ​ടു​ത​ൽ. 14 പേ​രെ​യാ​ണ് ഇ​വി​ടെ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പാ​നം, അ​ന​ധി​കൃ​ത​മാ​യി മ​ദ്യം കൈ​വ​ശം​വെ​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളിൽ ഏ​ർ​പ്പെ​ട്ട 91 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ന​മ്പം സ​ബ്ഡി​വി​ഷ​നി​ലാ​ണ് കൂ​ടു​ത​ൽ​പേ​ർ കു​ടു​ങ്ങി​യ​ത്-28. നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ 59 പേ​ർ​ക്ക് പി​ടി​വീ​ണു.സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ, ജ​യി​ലി​ൽ നി​ന്നും ഇ​റ​ങ്ങി​യ​വ​ർ, ജാ​മ്യം ല​ഭി​ച്ച​വ​ർ എ​ന്നി​വ​രു​ടെ​യും ത​ൽ​സ്ഥി​തി പ​രി​ശോ​ധി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ്, പാ​ർ​ക്കി​ങ് ഏ​രി​യ, പൊ​തു​സ്ഥ​ല​ങ്ങ​ൾ, ലോ​ഡ്ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന നടത്തി.റേ​ഞ്ച് ഡി.​ഐ.​ജി ഡോ. ​അ​രു​ൾ ആ​ർ.​ബി കൃ​ഷ്ണ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു സ്പെ​ഷ​ൽ ഡ്രൈ​വ്. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvaarrestedMalayalam NewsRural district police
News Summary - Rural District Police nabs 72 people in one day for failing to appear in court
Next Story