റോഡ് കട്ടവിരിച്ച് സഞ്ചാരയോഗ്യമാക്കി; മതിൽ കയറാതെ ഇനി യാത്ര ചെയ്യാം
text_fieldsകാക്കനാട്: സീപോർട്ട് റോഡിൽ സൺറൈസ് ആശുപത്രിക്ക് സമീപം മാനാത്ത് റോഡ് സിമന്റ് കട്ട വിരിച്ച് നവീകരിച്ച് തൃക്കാക്കര നഗരസഭ. വെള്ളക്കെട്ട് മൂലം ഈ റോഡിലൂടെ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ കാൽനടക്കാർ റോഡിനോട് ചേർന്ന ഉയരം കുറഞ്ഞ മതിൽക്കെട്ടിന് മുകളിലൂടെ യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. കട്ടവിരിച്ചതും ടാറിങ് ഭാഗവും ചേരുന്ന ഭാഗം തകർന്നാണ് വെള്ളക്കെട്ട് രൂക്ഷമായത്.
റോഡിലെ ദുരിതത്തെക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട തൃക്കാക്കര നഗരസഭ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഹരിദാസിന്റെ നിർദേശപ്രകാരം നഗരസഭ ഓവർസീയറുടെ നേതൃത്വത്തിൽ താൽക്കാലിക ചപ്പാത്ത് ഒരുക്കി വെള്ളം ഒഴുക്കിക്കളയാൻ നടപടി കൈക്കൊണ്ടിരുന്നു.
തുടർന്ന് വെള്ളക്കെട്ടുള്ള ഭാഗത്ത് സിമന്റ് കട്ട വിരിക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച റോഡ് സഞ്ചാരയോഗ്യമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

