Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightറോ​ഡ് വി​ക​സ​നം...

റോ​ഡ് വി​ക​സ​നം നീ​ളു​ന്നു; ദു​രി​ത​വും

text_fields
bookmark_border
റോ​ഡ് വി​ക​സ​നം നീ​ളു​ന്നു; ദു​രി​ത​വും
cancel

ആ​ലു​വ: തോ​ട്ട​ക്കാ​ട്ടു​ക​ര-​ക​ടു​ങ്ങ​ല്ലൂ​ർ റോ​ഡ് വി​ക​സ​നം നീ​ണ്ടു​പോ​കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു. റോ​ഡ് വി​ക​സ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പാ​കാ​ൻ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​ത​വും നീ​ളും. റോ​ഡി​ന്റെ വീ​തി​ക്കു​റ​വു​മൂ​ല​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കും റോ​ഡി​ന് കു​റു​കെ ക​ട​ന്നു​പോ​കു​ന്ന പെ​രി​യാ​ർ വാ​ലി​യു​ടെ നീ​ർ​പ്പാ​ല​വു​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം. ഉ​യ​രം കു​റ​ഞ്ഞ നീ​ർ​പ്പാ​ലം നി​ത്യേ​ന അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ക​യാ​ണ്.

കൊ​ങ്ങോ​ർ​പ്പി​ള്ളി, പാ​നാ​യി​ക്കു​ളം, ആ​ല​ങ്ങാ​ട്, ഏ​ലൂ​ർ, ക​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ആ​ലു​വ​ക്ക് പോ​കു​ന്ന റോ​ഡാ​ണി​ത്. എ​ട​യാ​ർ, ഏ​ലൂ​ർ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള പ​ല വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളും ഇ​തു​വ​ഴി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വ് കാ​ഴ്ച​യാ​ണ്.

പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് രോ​ഗി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളു​മെ​ല്ലാം ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നൊ​പ്പം ത​ന്നെ റോ​ഡി​ന് കു​റു​കെ പോ​കു​ന്ന അ​ക്വ​ഡ​ക്റ്റ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ വി​ധ​ത്തി​ൽ സൗ​ക​ര്യ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, ഈ ​പ​ദ്ധ​തി​ക​ൾ​ക്കും തു​ട​ക്കം കു​റി​ച്ചി​ട്ടി​ല്ല.

റോ​ഡി​ന് വീ​തി കൂ​ട്ടു​ന്നു എ​ന്ന് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​താ​ണ്ട് ര​ണ്ടു പ​തി​റ്റാ​ണ്ടു ക​ഴി​ഞ്ഞു. തോ​ട്ട​ക്കാ​ട്ടു​ക​ര മു​ത​ൽ ആ​ല​ങ്ങാ​ട് വ​രെ​യു​ള്ള സ്ഥ​ല​നി​ർ​ണ​യം ക​ഴി​ഞ്ഞ് അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​മൊ​ക്കെ ത​കൃ​തി​യാ​യി ന​ട​ന്നു​വെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കും തി​രി​ച്ചും ഉ​യ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ഴാ​ണ് കൂ​ടു​ത​ൽ ദു​രി​ത​മു​ണ്ടാ​കു​ന്ന​ത്. റോ​ഡി​ന് കു​റു​കെ ഉ​യ​രം കു​റ​ഞ്ഞ നീ​ർ​പാ​ല​മു​ള്ള​തി​നാ​ൽ വ​ലി​യ ക​ണ്ടൈ​ന​ർ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ, ഇ​ക്കാ​ര്യം അ​റി​യാ​ത്ത, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ലോ​റി​ക​ൾ പ​ല​പ്പോ​ഴും ഈ ​റോ​ഡി​ലൂ​ടെ വ​രാ​റു​ണ്ട്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ന​ടി​യി​ൽ കു​ടു​ങ്ങ​ൽ പ​തി​വാ​ണ്. പൊ​തു​വി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള റോ​ഡി​ൽ ഇ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ക്കാ​റാ​ണ് പ​തി​വ്.

റോ​ഡ് വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി നീ​ർ​പ്പാ​ലം ഒ​ഴി​വാ​ക്കി ക​നാ​ൽ വെ​ള്ളം റോ​ഡി​ന​ടി​യി​ലൂ​ടെ ക​ട​ത്തി​വി​ട​ണ​മെ​ന്നാ​ണ് പൊ​തു​വി​ലു​ള്ള അ​ഭി​പ്രാ​യം.

ആ​ലു​വ ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന പെ​രി​യാ​ർ​വാ​ലി ക​നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​യി​ലൂ​ടെ ക​ട​ത്തി​വി​ട്ട് പെ​രി​യാ​ർ തീ​ര​ത്തു​നി​ന്നാ​ണ് അ​ക്വ​ഡേ​റ്റ് പാ​ല​ത്തി​ൽ എ​ത്തി​ച്ച് വെ​ള്ളം ഒ​ഴു​ക്കു​ന്ന​ത്. ഈ ​പാ​ല​മാ​ണ് ക​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ന് മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

അ​തി​നാ​ൽ​ത​ന്നെ റോ​ഡി​ന് മു​മ്പാ​യി പാ​ല​ത്തി​ൽ​നി​ന്ന് റോ​ഡി​ന് കു​റു​കെ ഭൂ​ഗ​ർ​ഭ ക​നാ​ലു​ണ്ടാ​ക്കി വെ​ള്ളം ക​ട​ത്തി​വി​ടാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ജ​ല​സേ​ച​ന വ​കു​പ്പ് അ​നു​കൂ​ല നി​ല​പാ​ടി​ല​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ ക്രോ​സ്ബാ​ർ സ്ഥാ​പി​ക്ക​ണം-റെ​സി​ഡ​ന്റ്സ് അ​സോ.

ആ​ലു​വ: തോ​ട്ട​ക്കാ​ട്ടു​ക​ര-​ക​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ലെ നീ​ർ​പ്പാ​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങാ​തി​രി​ക്കാ​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന തോ​ട്ട​ക്കാ​ട്ടു​ക​ര, ക​ടു​ങ്ങ​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്രോ​സ്ബാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് പി.​എ. ഹം​സാ​കോ​യ, സെ​ക്ര​ട്ട​റി ബാ​ബു കൊ​ല്ലം​പ​റ​മ്പി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ദേ​ശീ​യ​പാ​ത​യി​ൽ തോ​ട്ട​ക്കാ​ട്ടു​ക​ര ക​വ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക്കാ​രും ക​ച്ച​വ​ട​ക്കാ​രും ത​ട​ഞ്ഞാ​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം വ​രു​ന്ന ഉ​യ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ന്ന് ഈ ​പാ​ല​ത്തി​ൽ ത​ട്ടി അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പോ​കാ​നാ​കാ​തെ റോ​ഡ് മു​ഴു​വ​ൻ ബ്ലോ​ക്ക് ആ​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

ഈ ​ദു​സ്ഥി​തി മാ​റ​ണ​മെ​ങ്കി​ൽ റോ​ഡി​ലേ​ക്ക് ഉ​യ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ ക്രോ​സ് ബാ​ർ സ്ഥാ​പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

വി​ശ​ദ​മാ​യ വി​ല​നി​ർ​ണ​യ പ​ത്രി​ക പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു

ആ​ലു​വ: റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​വ​ന്യൂ വ​കു​പ്പ് ജി​ല്ല ക​ല​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ശ​ദ​മാ​യ വി​ല​നി​ർ​ണ​യ പ​ത്രി​ക (ഡി.​വി.​എ​സ്) പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​രു​നൂ​റോ​ളം കേ​സു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള​ത്. അ​തി​ൽ പ​കു​തി​യോ​ളം തീ​ർ​പ്പാ​യി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന​വ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യാ​ണ് അ​റി​യു​ന്ന​ത്. അ​തി​ന് ശേ​ഷം തൊ​ഴി​ലും മ​റ്റും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ഹി​യ​റി​ങ് ന​ട​ത്ത​ണം. അ​തെ​ല്ലാം ക​ഴി​ഞ്ഞ ശേ​ഷ​മേ മൊ​ത്തം ന​ഷ്ട​പ​രി​ഹാ​ര തു​ക എ​ത്ര​യെ​ന്ന് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കു​ക​യു​ള്ളൂ. അ​ത് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച് വി​ത​ര​ണം ചെ​യ്ത് സ്ഥ​ലം ഏ​റ്റെ​ടു​ത്ത ശേ​ഷ​മാ​യി​രി​ക്കും റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ആ​രം​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road DevelopmentKochi newsMalayalam NewsLatest News
News Summary - Road development is slow; so is suffering.
Next Story