Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഎസ്.ആർ.വി സ്‌കൂളിന്റെ...

എസ്.ആർ.വി സ്‌കൂളിന്റെ പൈതൃകം സംരക്ഷിക്കും -മന്ത്രി

text_fields
bookmark_border
rlv
cancel

കൊ​ച്ചി: 180 വ​ര്‍ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള എ​റ​ണാ​കു​ളം എ​സ്.​ആ​ർ.​വി സ്‌​കൂ​ളി​ന്റെ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി. എ​റ​ണാ​കു​ളം എ​സ്.​ആ​ര്‍.​വി ഹൈ​സ്‌​കൂ​ളി​ലെ വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ​ത്തി​നാ​യി എ​സ്.​ആ​ര്‍.​വി ഓ​ള്‍ഡ് സ്റ്റു​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്ത പ​ദ്ധ​തി​യി​ല്‍ പൂ​ര്‍ത്തി​യാ​യ ആ​ദ്യ​ഘ​ട്ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത് സം​ബ​ന്ധി​ച്ച് പ​ഠി​ച്ച് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കു​ന്ന​തി​നാ​യി പു​രാ​വ​സ്തു​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ള്‍ഡ് സ്റ്റു​ഡ​ന്റ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ആ​ര്‍ക്കി​ടെ​ക്റ്റ് പ്ര​ഫ. ബി.​ആ​ര്‍ അ​ജി​ത് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു ഉ​റ​പ്പു​ന​ല്‍കി​യ​ത്. ടി.​ജെ. വി​നോ​ദ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ പ​ദ്ധ​തി​ക്കാ​യി സി.​എ​സ്.​ആ​ര്‍ ഫ​ണ്ട് മു​ഖേ​ന 12 ല​ക്ഷം അ​നു​വ​ദി​ച്ച സെ​ന്റ് ഗോ​ബി​യ​ന്‍ ഗ്ലാ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ സ​ന്ദേ​ശം ച​ട​ങ്ങി​ല്‍ വാ​യി​ച്ചു.

നി​ർ​മാ​ണ ജോ​ലി പൂ​ര്‍ത്തി​യാ​ക്കി​യ ക​ണ്‍സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി ഉ​ട​മ സു​നി​ല്‍ ബാ​ബു​വി​നെ മ​ന്ത്രി ആ​ദ​രി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം.​പി, സ്‌​കൂ​ള്‍ ര​ക്ഷാ​ധി​കാ​രി ഡോ. ​എ.​കെ. സ​ഭാ​പ​തി, പി.​ടി.​എ പ്ര​സി​ഡ​ന്റ് ര​ജീ​വ്, വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ പ​ദ്ധ​തി ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ക​ര്‍മ ച​ന്ദ്ര​ന്‍, ഇ​ന്ത്യ​ന്‍ ടീം ​മു​ന്‍ ഫു​ട്‌​ബാ​ള്‍ താ​ര​വും എ​സ്.​ആ​ര്‍.​വി ഓ​ള്‍ഡ് സ്റ്റു​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ സി.​സി. ജേ​ക്ക​ബ്, ജോ.​സെ​ക്ര​ട്ട​റി എം.​ടി. വ​ര്‍ഗീ​സ്, ഹൈ​സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ എ.​എ​ന്‍. ബി​ജു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kadannappally ramachandranRLV School
News Summary - RLV School- kadannappally ramachandran
Next Story