Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightറവന്യൂ ദിനാചരണം:...

റവന്യൂ ദിനാചരണം: എറണാകുളം ജില്ലക്ക് പുരസ്കാര തിളക്കം, കണയന്നൂർ മികച്ച താലൂക്ക്

text_fields
bookmark_border
Revenue Day Award for Ernakulam
cancel
camera_alt

ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ ര​ഞ്ജി​ത് ജോ​ർ​ജ്, കു​ന്ന​ത്തു​നാ​ട്​ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ വി​നോ​ദ് രാ​ജ്, അ​ഞ്ജ​ലി പ​ര​മേ​ശ്വ​ര​ൻ

കൊ​ച്ചി: റ​വ​ന്യൂ ദി​നാ​ച​ര​ണം ഈ ​വ​ര്‍ഷം മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യൂ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച പു​ര​സ്കാ​ര​ങ്ങ​ളു​ടെ തി​ള​ക്ക​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യും. ക​ണ​യ​ന്നൂ​ർ സം​സ്ഥാ​ന​ത്തെ മി​ക​ച്ച താ​ലൂ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ മി​ക​ച്ച ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ​വ​രി​ൽ ക​ണ​യ​ന്നൂ​രി​ലെ ര​ഞ്ജി​ത്ത് ജോ​ർ​ജും കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്കി​ലെ വി​നോ​ദ് രാ​ജും ഉ​ൾ​പ്പെ​ട്ടു. ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ലെ മി​ക​ച്ച ഹ​സാ​ര്‍ഡ് അ​ന​ലി​സ്റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യി​ലെ അ​ഞ്ജ​ലി പ​ര​മേ​ശ്വ​ര​നും ജി​ല്ല​യു​ടെ അ​ഭി​മാ​നം ഉ​യ​ർ​ത്തി.

സം​സ്ഥാ​ന​ത​ല പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക്​ പു​റ​മേ ജി​ല്ല​ത​ല പു​ര​സ്കാ​ര​ങ്ങ​ളു​മു​ണ്ട്. വാ​ര​പ്പെ​ട്ടി​യാ​ണ് ജി​ല്ല​യി​ലെ മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫി​സാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രാ​യി കോ​ത​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫി​സി​ലെ ടി.​എ ന​സീ​റ, ന​ട​മ വി​ല്ലേ​ജി​ലെ എ​സ്. അ​മ്പി​ളി, വാ​ള​ക​ത്തെ ജോ​ർ​ജ് സി.​വാ​ളൂ​രാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജി​ല്ല​യി​ലെ ഏ​ഴ് താ​ലൂ​ക്കു​ക​ളി​ൽ ഒ​ന്നാ​ണ് പു​ര​സ്കാ​രം നേ​ടി​യ ക​ണ​യ​ന്നൂ​ർ. റ​വ​ന്യൂ പി​രി​വി​ലും പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് സ​ർ​ക്കാ​റി​ലേ​ക്ക് മു​ത​ൽ കൂ​ട്ടു​ന്ന​തി​ലും കൈ​വ​രി​ച്ച മി​ക​വാ​ണ് ക​ണ​യ​ന്നൂ​ർ താ​ലൂ​ക്കി​നെ​യും ത​ഹ​സി​ൽ​ദാ​ർ ര​ഞ്ജി​ത് ജോ​ർ​ജി​നെ​യും പു​ര​സ്കാ​ര​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കെ​ട്ടി​ട നി​കു​തി കു​ടി​ശ്ശി​ക ഇ​ന​ത്തി​ൽ മാ​ത്രം 16 കോ​ടി രൂ​പ​യാ​ണ് ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം താ​ലൂ​ക്കി​ൽ​നി​ന്നും സം​സ്ഥാ​ന ഖ​ജ​നാ​വി​ലെ​ത്തി​യ​ത്.

കോ​വി​ഡ് കാ​ല​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ണ് ത​ഹ​സി​ൽ​ദാ​ർ വി​നോ​ദ് രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്കി​ൽ ന​ട​ന്ന​ത്. 61 ദി​വ​സ​ത്തോ​ളം സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ വ​ഴി ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ക​യും അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ക്ഷേ​മ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്തു. പ്ര​ള​യം, കോ​വി​ഡ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​ണി​യി​ലാ​യി​രു​ന്നു അ​ഞ്ജ​ലി പ​ര​മേ​ശ്വ​ര​ന്റെ പ്ര​വ​ർ​ത്ത​നം. ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം ആ​ധു​നി​ക​വ​ത്​​ക​രി​ക്കു​ന്ന​തി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചു.

പു​ര​സ്കാ​ര ജേ​താ​ക്ക​ളെ ജി​ല്ല ക​ല​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് അ​ഭി​ന​ന്ദി​ച്ചു. അ​വാ​ര്‍ഡ് വി​ത​ര​ണ​വും റ​വ​ന്യൂ ദി​നാ​ഘോ​ഷ​വും വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Revenue Day Award
News Summary - Revenue Day Award for Ernakulam
Next Story