Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightരാമമംഗലം പ്രസിഡന്‍റിന്...

രാമമംഗലം പ്രസിഡന്‍റിന് നാടിന്‍റെ കണ്ണീർവിട

text_fields
bookmark_border
രാമമംഗലം പ്രസിഡന്‍റിന് നാടിന്‍റെ കണ്ണീർവിട
cancel
camera_alt

കൊല്ലം പാരിപ്പള്ളി ശ്രീരാമപുരത്തിന് സമീപമുണ്ടായ അപകടത്തിൽ തകർന്ന

രാമമംഗലം ഗ്രാമപഞ്ചായത്തിന്‍റെ ജീപ്പ്

കൊ​ച്ചി: പ​ഞ്ചാ​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ രാ​മ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഇ.​പി. ജോ​ർ​ജി​ന് നാ​ട് ക​ണ്ണീ​രോ​ടെ വി​ട​ന​ൽ​കി.

പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ശ​നി​യാ​ഴ്ച വൈ​കീ​ട്ടു ആ​റ്​ മ​ണി​യോ​ടെ മൃ​ത​ദേ​ഹം രാ​മ​മം​ഗ​ല​ത്തെ​ത്തി​യ​പ്പോ​ൾ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്ത​ല​വ​നെ ഒ​രു നോ​ക്കു​കാ​ണാ​ൻ ക​ണ്ണീ​രോ​ടെ കാ​ത്തു​നി​ന്നി​രു​ന്നു. തു​ട​ർ​ന്ന് 6.30ന് ​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മൃ​ത​ദേ​ഹ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​താ​ക പു​ത​പ്പി​ച്ചു. അ​ഡ്വ. അ​നൂ​പ് ജേ​ക്ക​ബ് എം.​എ​ൽ.​എ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ഡി.​സി.​സി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, ജെ​യ്സ​ൺ ജോ​സ​ഫ്, റീ​സ് പു​ത്തി​ൽ​വീ​ട​ൻ, വി​ൽ​സ​ൺ കെ. ​ജോ​ൺ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സു​രേ​ഷ് കു​മാ​ർ, സാ​ബു കെ. ​ജേ​ക്ക​ബ്, പി​റ​വം, മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​ർ പു​ത്ത​ൻ​കു​രി​ശ് ഡി​വൈ.​എ​സ്.​പി, രാ​മം​ഗ​ലം പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

രാ​ത്രി ഏ​ഴോ​ടെ രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലെ​ത്തി മൃ​ത​ദേ​ഹ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന്​ രാ​ത്രി 8.30ന് ​മൃ​ത​ദേ​ഹം ഭ​വ​നാ​ങ്ക​ണ​ത്തി​ൽ എ​ത്തി​യ​പ്പോ​ഴും നി​ര​വ​ധി പേ​ർ തേ​ങ്ങ​ലോ​ടെ കാ​ത്തു​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PresidentRamamangalam
News Summary - Ramamangalam President has tears in his eyes
Next Story