Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാഹുൽ ഗാന്ധി ഇന്ന്​...

രാഹുൽ ഗാന്ധി ഇന്ന്​ ആലപ്പുഴയിൽ; മൂന്നിടത്ത്​ റോഡ്​ ഷോ

text_fields
bookmark_border
rahul gandhi
cancel

ആ​ല​പ്പു​ഴ: യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ കോ​ൺ​ഗ്ര​സ്​ ഉ​പാ​ധ്യ​ക്ഷ​നും വ​യ​നാ​ട്​ എം.​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി തി​ങ്ക​ളാ​ഴ്​​ച ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന്​ ​ ഡി.​സി.​സി പ്ര​സി​ഡ​ൻ​റി​െൻറ ചു​മ​ത​ല​യു​ള്ള എ.​എ. ഷു​ക്കൂ​ർ വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കൊ​ച്ചി​യി​ൽ​നി​ന്ന്​ റോ​ഡ്​ മാ​ർ​ഗം വൈ​കീ​ട്ട്​ നാ​ലി​ന്​ ജി​ല്ല അ​തി​ർ​ത്തി​യാ​യ അ​രൂ​രി​ൽ എ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ വ​ര​വേ​ൽ​പ്​ ന​ൽ​കും. അ​രൂ​ർ, ചേ​ർ​ത്ത​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം അ​രൂ​ർ പ​ള്ളി​ക്ക്​ സ​മീ​പ​മാ​ണ്​ ആ​ദ്യ​സ്വീ​ക​ര​ണം.

ദേ​ശീ​യ​പാ​ത​യി​ൽ തു​റ​ന്ന ജീ​പ്പി​ലാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ര്യ​ട​നം. 1000 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യു​മു​ണ്ടാ​കും. അ​രൂ​ര്‍ മു​ക്ക​ത്തു​നി​ന്ന്​ അ​രൂ​ര്‍, ച​ന്തി​രൂ​ര്‍, എ​ര​മ​ല്ലൂ​ര്‍, ച​മ്മ​നാ​ട്, കോ​ടം​തു​രു​ത്ത്, പാ​ട്ടു​കു​ള​ങ്ങ​ര, കു​ത്തി​യ​തോ​ട്, തു​റ​വൂ​ര്‍, പു​ത്ത​ന്‍ച​ന്ത, പൊ​ന്നാം​വെ​ളി, പ​ട്ട​ണ​ക്കാ​ട് വ​ഴി വ​യ​ലാ​ര്‍ ക​വ​ല​വ​രെ റോ​ഡ് ഷോ ​ന​ട​ത്തും. വൈ​കീ​ട്ട്​ 4.30ന്​ ​പൊ​ന്നാം​വെ​ളി​യി​ല്‍ ടി.​കെ. സ​ദാ​ന​ന്ദ​ന്‍ മെ​മ്മോ​റി​യ​ല്‍ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി മാ​റ്റ്‌​സ് ആ​ന്‍ഡ് മാ​റ്റി​ങ്​​സി​ല്‍ എ​ത്തി ക​യ​ര്‍ നെ​യ്ത്തു​തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കും. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ വ​യ​ലാ​ര്‍ ക​വ​ല​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി സം​സാ​രി​ക്കും.

കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ന്‍ ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ല്‍, സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ, എ​സ്. ശ​ര​ത്ത്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന്​ റോ​ഡ് ​ഷോ​യാ​യി​ട്ട്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക്​ തി​രി​ക്കും. വൈ​കീ​ട്ട്​ 5.45ന്​ ​ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഡോ. ​കെ.​എ​സ്. മ​നോ​ജ്, എം. ​ലി​ജു എ​ന്നി​വ​രു​ടെ പ്ര​ചാ​ര​ണാ​ർ​ഥം കൊ​മ്മാ​ടി ബൈ​പാ​സി​ന്​ സ​മീ​പം ത​യാ​റാ​ക്കി​യ വേ​ദി​യി​ലെ​ത്തി സം​സാ​രി​ക്കും.

ന​ഗ​ര​ത്തി​ലൂ​ടെ ദേ​ശീ​യ​പാ​ത വ​ഴി അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം ക​ട​ന്ന് ഹ​രി​പ്പാ​ട്-​കാ​യം​കു​ളം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന്​ പോ​കും. വൈ​കീ​ട്ട്​ 6.30ന്​ ​യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​യ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, അ​രി​ത​ബാ​ബു എ​ന്നി​വ​രു​ടെ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കും. ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി രാ​ത്രി എ​ൻ.​ടി.​പി.​സി ​െഗ​സ്​​റ്റ്​ ഹൗ​സി​ൽ ത​ങ്ങു​ന്ന രാ​ഹു​ൽ ഗാ​ന്ധി പി​റ്റേ​ന്ന്​ റോ​ഡു​മാ​ർ​ഗം കോ​ട്ട​യ​​ത്തേ​ക്ക്​ പോ​കും.

ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക്​ ബോ​ട്ടി​ൽ സ​ഞ്ച​രി​ക്കാ​നു​ള്ള ​ ക്ര​മീ​ക​ര​ണ​വും ഏ​ർ​​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ര്യ​ട​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പൊ​ലീ​സ്​ സു​ര​ക്ഷ​സം​വി​ധാ​ന​വും ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignassembly election 2021Rahul Gandhi
News Summary - Rahul Gandhi in Ernakulam today; Road show in three places
Next Story