Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമ​ഹി​ള കോ​ൺ​ഗ്ര​സിന്​...

മ​ഹി​ള കോ​ൺ​ഗ്ര​സിന്​ ആ​വേ​ശം പ​ക​രാ​ൻ ‘രാഗാ’ ഇന്നെത്തുന്നു

text_fields
bookmark_border
mahila congress
cancel
camera_alt

മ​റൈ​ൻ​ഡ്രൈ​വി​ൽ രാ​ഹു​ൽ​ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​ൺ​വെ​ൻ​ഷ​ൻ ‘ഉ​ത്സാ​ഹി’​ന്‍റെ വേ​ദി​യു​ടെ ഒ​രു​ക്കം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ

വി​ല​യി​രു​ത്തു​ന്നു

കൊ​ച്ചി: കേ​ര​ള​ത്തി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ഹി​ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​രാ​ൻ രാ​ഹു​ൽ​ഗാ​ന്ധി വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തു​ന്നു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സാ​ഹ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന​മാ​ണ് രാ​വി​ലെ 11ന് ​എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വി​ൽ രാ​ഹു​ൽ​ഗാ​ന്ധി നി​ർ​വ​ഹി​ക്കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 50,000ത്തോ​ളം മ​ഹി​ള കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, മ​ഹി​ള കോ​ൺ​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്റ് നെ​റ്റ ഡി​സൂ​സ, കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ‘ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കു​വാ​ൻ പെ​ൺ​ക​രു​ത്ത് രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ക​ൺ​വെ​ൻ​ഷ​ൻ.

രാ​ജ്യ​ത്തെ വ​ർ​ഗീ​യ- വി​ഘ​ട​ന​വാ​ദി​ക​ളി​ൽ​നി​ന്ന്​ വീ​ണ്ടെ​ടു​ക്കു​വാ​നു​ള്ള രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ക​യാ​ണ് ഈ ​ക​ൺ​വെ​ൻ​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

പ​രി​പാ​ടി​യു​ടെ ഒ​രു​ക്കം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണാ​ർ​ഥം ‘കെ​ടാ​ത്ത സൂ​ര്യ​നാ​ള​മാ​യ്’ എ​ന്ന പേ​രി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പോ​രാ​ട്ട തീ​വ്ര​മാ​യ ജീ​വി​ത​യാ​ത്ര​യെ​കു​റി​ച്ചു​ള്ള ഗാ​നം പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ഉ​ത്സാ​ഹ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​ക​ളി​ലും തു​ട​ർ​ന്ന് ബ്ലോ​ക്കു​ക​ളി​ലും ക​ൺ​വെ​ൻ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് ഒ​ട്ടാ​കെ വാ​ർ​ഡ് ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച ശേ​ഷ​മാ​ണ് ഉ​ത്സാ​ഹ് സം​സ്ഥാ​ന ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

വേ​ദി​യും മ​റ്റും സ​ന്ദ​ർ​ശി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പം ഡി.​സി.​സി പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ്‌ ഷി​യാ​സ്, ജെ​ബി മേ​ത്ത​ർ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, അ​ൻ​വ​ർ സാ​ദ​ത്ത്, എ.​പി. അ​നി​ൽ​കു​മാ​ർ, അ​ബ്ദു​ൽ മു​ത്ത​ലി​ബ്, ദീ​പ്തി മേ​രി വ​ർ​ഗീ​സ്, എ​ൻ. വേ​ണു​ഗോ​പാ​ൽ, ഡോ​മ​നി​ക് പ്ര​സ​ന്റേ​ഷ​ൻ, കെ.​പി. ഹ​രി​ദാ​സ്, ജെ​യ്സ​ൺ ജോ​സ​ഫ്, ഉ​ല്ലാ​സ് തോ​മ​സ്, ഐ.​കെ. രാ​ജു, വി.​കെ. മി​നി​മോ​ൾ, സു​നി​ല സി​ബി, സി​ന്റ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahila CongressErnakulam News
News Summary - Raga arrives on friday to excite Mahila Congress
Next Story