പമ്പിങ് ആരംഭിച്ചില്ല; കുണ്ടോപ്പാടത്ത് കൃഷിനാശത്തിന് സാധ്യത
text_fieldsപഞ്ചായത്തിലെ പ്രധാന നെൽകൃഷി മേഖലയായ കുണ്ടേപ്പാടം
കീഴ്മാട്: പഞ്ചായത്തിലെ പ്രധാന നെൽകൃഷി മേഖലയായ കുണ്ടോപാടത്ത് ജലക്ഷാമമെന്ന് ആക്ഷേപം. കൃഷിഭവന്റെയും ഇറിഗെഷൻ വകുപ്പിന്റെയും അനാസ്ഥ മൂലം വ്യാപക കൃഷിനാശത്തിന് സാധ്യതയുണ്ട്. മാസങ്ങൾക്കു മുൻപ് തീർക്കേണ്ട അറ്റകുറ്റപ്പണികൾ വിവിധ വകുപ്പുകൾ പരസ്പരം പഴിചാരി കൊണ്ട് വിഷയത്തിൽ അനാസ്ഥ തുടരുകയാണ്.
പമ്പിങ് ഉടൻ ആരംഭിച്ചില്ലെങ്കിൽ കൃഷി മുഴുവൻ ഉണങ്ങുന്ന അവസ്ഥയിലാണുള്ളത്. പമ്പിങ് ആരംഭിക്കുന്നതിന് ആവശ്യമായ ലീഡിങ് ചാനൽ നന്നാക്കിയിട്ടില്ലെന്നാണ് അറിയുന്നത്. ലീഡിങ് ചാനൽ നന്നാക്കുന്നതിന് ടെൻഡർ വെച്ചിട്ടില്ലെന്നും ഫണ്ട് അനുവദിച്ചിട്ടില്ലെന്നും സിവിൽ വിഭാഗം ആരോപിക്കുന്നു.
കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് സ്ഥിതിഗതികൾ ഇത്രയും വഷളാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പമ്പിങ് ആരംഭിക്കാത്തപക്ഷം പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

