പാടശേഖരത്തിൽ യന്ത്രവത്കൃത വള്ളങ്ങൾ അനുവദിക്കരുതെന്ന്
text_fieldsകൊച്ചി: മറുവക്കാട് പാടശേഖരത്തിനുള്ളിൽ യന്ത്രവത്കൃത വള്ളങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് നെൽകർഷകർ ആവശ്യപ്പെട്ടു.
പാടശേഖരത്തിനുള്ളിൽ യന്ത്രവത്കൃത വള്ളങ്ങളുടെ സഞ്ചാരം കൃഷിനിലങ്ങളുടെ അതിർവരമ്പുകളുടെ നാശത്തിനിടയാകും. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള പാടശേഖരത്തിൽ നാളിതുവരെ സഞ്ചാരത്തിനായി യന്ത്രവത്കൃത വള്ളങ്ങൾ ഉപയോഗിച്ചിട്ടില്ല. ഇത് അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് റെസി. അസോസിയേഷൻ നേതാക്കളായ പ്രസിഡൻറ് ആൻറണി മുണ്ടുപറമ്പിൽ, സെക്രട്ടറി രതീഷ്, നെൽ കർഷകരായ മഞ്ചാടിപറമ്പിൽ ചന്തു, വർഗീസ് കുട്ടി മുണ്ടുപറമ്പിൽ, സേവ്യാർ തറയിൽ, ഫിലോമിന ബേബി ജോസഫ്, ഫ്രാൻസിസ് കളത്തിങ്കൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

