Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightട്വന്‍റി20...

ട്വന്‍റി20 പഞ്ചായത്തുകളിൽ വെളിച്ചമണച്ച് പ്രതിഷേധം; എം.എൽ.എയുമായി പോര് മുറുകുന്നു

text_fields
bookmark_border
Twenty20 panchayats
cancel

കി​ഴ​ക്ക​മ്പ​ലം: ട്വ​ന്‍റി20 ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ളി​ച്ച​മ​ണ​ച്ച് പ്ര​തി​ഷേ​ധം. എ​ല്‍.​ഇ.​ഡി സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം പി.​വി. ശ്രീ​നി​ജി​ന്‍ എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞെ​ന്നും വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​സ്സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്നും ആ​രോ​പി​ച്ച്​ ശ​നി​യാ​ഴ്ച​ വൈ​കീ​ട്ട് ഏ​ഴു​മു​ത​ല്‍ 7.15 വ​രെ​യാ​ണ്​ ലൈ​റ്റ​ണ​ച്ച് ട്വ​ന്‍റി20 പ്ര​തി​ഷേ​ധി​ച്ച​ത്. കി​ഴ​ക്ക​മ്പ​ലം, കു​ന്ന​ത്തു​നാ​ട്, മ​ഴു​വ​ന്നൂ​ര്‍, ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

നേ​ര​ത്തെ ട്വ​ന്റി20 പ്ര​ഖ്യാ​പി​ച്ച സ്ട്രീ​റ്റ്‌​ലൈ​റ്റ് ച​ല​ഞ്ചി​നെ​തി​രെ എം.​എ​ല്‍.​എ രം​ഗ​ത്തു​വ​ന്നി​രു​ന്നു. വി​ജി​ല​ന്‍സി​ന് പ​രാ​തി ന​ല്‍കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ട്വ​ന്‍റി20 ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ പോ​സ്​​റ്റു​ക​ളി​ലും വ​ഴി​വി​ള​ക്ക്​​സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഒ​രു സ്ട്രീ​റ്റ്‌​ലൈ​റ്റി​ന് 2500 രൂ​പ​വീ​തം ക​ണ​ക്കാ​ക്കി പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്ന്​ തു​ക സ​മാ​ഹ​രി​ക്കാ​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച്​ ന​ല്‍കി​യ പ​ര​സ്യ​ത്തെ​തു​ട​ര്‍ന്നാ​ണ് വി​വാ​ദം ഉ​യ​ര്‍ന്ന​ത്. തു​ട​ര്‍ന്ന് ബി​ജു മാ​ത്യു എ​ന്ന​യാ​ൾ പൊ​ലീ​സി​ലും വൈ​ദ്യു​തി ബോ​ര്‍ഡി​നും പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഈ ​പ​രാ​തി പി​ന്നീ​ട് വൈ​ദ്യു​തി ബോ​ര്‍ഡ് പൊ​ലീ​സി​ന് കൈ​മാ​റി. ഇ​തോ​ടെ​യാ​ണ് ട്വ​ന്‍റി20 എം.​എ​ല്‍.​എ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. എം.​എ​ല്‍.​എ​യും ട്വ​ന്‍റി20​യു​മാ​യി പോ​ര് മു​റു​കു​ക​യാ​ണ്.

നേ​ര​ത്തെ കി​റ്റെ​ക്‌​സ് പെ​രി​യാ​ര്‍വാ​ലി ക​നാ​ലി​ലെ വെ​ള്ളം ഊ​റ്റു​ന്ന​തി​നെ​തി​രെ എം.​എ​ല്‍.​എ ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. കി​റ്റെ​ക്‌​സ് തൊ​ഴി​ലാ​ളി​ക​ള്‍ പൊ​ലീ​സി​നെ​തി​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും പൊ​ലീ​സ് വാ​ഹ​നം ക​ത്തി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴും എം.​എ​ല്‍.​എ ശക്​തമായി​ എതിർത്തിരുന്നു. സ്ട്രീ​റ്റ് ലൈ​റ്റ് വി​വാ​ദ​ത്തി​ല്‍ വൈ​ദ്യു​തി ബോ​ര്‍ഡി​ന്റെ പ​രാ​തി​യി​ല്‍ പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ വി​ജി​ല​ന്‍സി​ല്‍ പ​രാ​തി ന​ല്‍കി​യി​രി​ക്കു​ക​യാ​ണ് എം.​എ​ല്‍.​എ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty20 panchayats
News Summary - Protest in Twenty20 panchayats
Next Story