Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപ്രൊപഗണ്ട സിനിമകൾ...

പ്രൊപഗണ്ട സിനിമകൾ വെറുപ്പും വിഭജനവും സൃഷ്‌ടിക്കുന്നു -ആദം അയൂബ്

text_fields
bookmark_border
പ്രൊപഗണ്ട സിനിമകൾ വെറുപ്പും വിഭജനവും   സൃഷ്‌ടിക്കുന്നു -ആദം അയൂബ്
cancel
camera_alt

ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി എ​റ​ണാ​കു​ളം സി​റ്റി ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സം​വാ​ദം ആ​ദം അ​യൂ​ബ് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

കൊ​ച്ചി: ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി എ​റ​ണാ​കു​ളം സി​റ്റി ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഇ​സ്‌​ലാ​മോ​ഫോ​ബി​യ​യും, പ്രോ​പ​ഗ​ണ്ട സി​നി​മ​ക​ളും’ വി​ഷ​യ​ത്തി​ൽ സം​വാ​ദം ന​ട​ന്നു. ത​നി​മ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ആ​ദം അ​യൂ​ബ് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘ​പ​രി​വാ​ര​ത്തി​ന്റെ ആ​ശി​ർ​വാ​ദ​ത്തോ​ടെ കേ​ന്ദ്ര​ഭ​ര​ണ​കൂ​ട​ത്തി​ന്റെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ​ട​ച്ചു​വി​ടു​ന്ന പ്രോ​പ​ഗ​ണ്ട സി​നി​മ​ക​ൾ വെ​റു​പ്പും വി​ഭ​ജ​ന​വും സൃ​ഷ്‌​ടി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ഗ്രാ​ൻ​റ് സ്ക്വ​യ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​നി​മ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് ഫാ​സി​ൽ കാ​ട്ടു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്റ്റി​വി​സ്റ്റും എ​ഴു​ത്തു​കാ​ര​നു​മാ​യ സു​ദേ​ഷ് എം. ​ര​ഘു,ഗ​വേ​ഷ​ക​നാ​യ ഡോ. ​എ.​കെ. വാ​സു, സി​നി​മ പ്ര​വ​ർ​ത്ത​ക പി.​എം. ലാ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​നി​മ ജി​ല്ല പ്ര​സി​ഡ​ൻ​റ് ഷം​സു പു​ക്കാ​ട്ടു​പ​ടി സാ​ന്നി​ദ്ധ്യം വ​ഹി​ച്ചു. ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ജ​ലീ​ൽ സ്വാ​ഗ​ത​വും എം.​കെ. അ​ൻ​സാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ന​സീ​ർ ഏ​കോ​പ​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate Speechfilmscinema
News Summary - Propaganda films create hatred and division - Adam Ayub
Next Story