ചിറ്റാറ്റുകരയിലെ ജനകീയ ഹോട്ടലിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചു; അടച്ചുപൂട്ടൽ ഭീഷണിയിൽ
text_fieldsചിറ്റാറ്റുകരയിലെ ‘സ്വാദ്’ ജനകീയ ഹോട്ടൽ
പറവൂർ: 20 രൂപക്ക് ഊണും കറികളും നൽകിയിരുന്ന ചിറ്റാറ്റുകരയിലെ ‘സ്വാദ്’ ജനകീയ ഹോട്ടൽ അടച്ചുപൂട്ടൽ ഭീഷണിയിൽ. കറന്റ് ബില്ല് അടക്കേണ്ട അവസാന ദിവസം കഴിഞ്ഞതിന്റെ പേരിൽ കെ.എസ്.ഇ.ബി അധികൃതർ ചൊവ്വാഴ്ച രാവിലെ എത്തിയാണ് ഹോട്ടലിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചത്.
പഞ്ചായത്ത് നൽകേണ്ട വാടക, വൈദ്യുതി, കുടിവെള്ളം എന്നിവയുടെ കുടിശ്ശിക ബില്ലുകൾ നാളിതുവരെ നൽകിയിട്ടില്ല. സബ്സിഡിയിനത്തിൽ നൽകാനുള്ള 7,36,730 ലക്ഷം രൂപ സർക്കാറും നൽകിയിട്ടില്ല. കുടുംബശ്രീ പ്രവർത്തകരായ അഞ്ച് വനിതകൾ നടത്തുന്ന ജനകീയ ഹോട്ടലിന് ഇതുമൂലം കനത്ത ബാധ്യതയാണുണ്ടായത്. കെ.എസ്.ഇ.ബി അധികൃതർ ഒരു മുന്നറിയിപ്പുമില്ലാതെ എത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
1134 രൂപ അടച്ചില്ല എന്ന കാരണത്താലാണ് വൈദ്യുതിബന്ധം ചെയ്തത്. സർക്കാർ നൽകാനുള്ള 7,36,730 ലക്ഷം രൂപയുടെ സബ്സിഡി കിട്ടാനുള്ളപ്പോഴാണ് വൈദ്യുതിബന്ധം വിച്ഛേദിച്ച് ഹോട്ടൽ പ്രവർത്തനം സ്തംഭിപ്പിച്ചത്. അതേസമയം, ഹോട്ടൽ നടത്തിപ്പുകാർ ഉച്ചയോടെ പണം അടച്ചെങ്കിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ജല അതോറിറ്റിയിലും ഭീമമായ കുടിശ്ശികയുണ്ട്. കുടിവെള്ളം കട്ട് ചെയ്യുമെന്ന് അവരും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

