അമ്പലമുകൾ വ്യവസായ മേഖലയിലെ മലിനീകരണം: അയ്യൻകുഴി നിവാസികളുടെ സമരം 70 ദിവസം പിന്നിട്ടു
text_fields70 ദിവസം പിന്നിട്ട അയ്യൻകുഴി നിവാസികളുടെ സമരം മുല്ലപ്പെരിയാർ ഡാം വിരുദ്ധ ജനകീയ സമിതി ചെയർമാൻ ഡോ. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു
അമ്പലമേട്: അമ്പലമുകൾ വ്യവസായ മേഖലയിൽ അയ്യൻ കുഴി പ്രദേശത്ത് കൊച്ചിൻ റിഫൈനറിയുടെയും എച്ച്.ഒ.സിയുടെയും മതിലുകൾക്കുള്ളിൽ ഒമ്പതര ഏക്കറിൽ കുടുങ്ങി കിടക്കുന്ന ജനങ്ങളുടെ സ്ഥലം ഏറ്റെടുത്ത് ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മുന്നിൽ നടത്തുന്ന സമരം 70 ദിവസം പിന്നിട്ടു. ദിവസവും വൈകുന്നേരമാണ് സമരം നടക്കുന്നത്. 1984 മുൽ ഈ പ്രദേശത്തുള്ളവർ സമരത്തിലാണ്. ഏത് സമയവും രൂക്ഷമായ ശബ്ദ- വായു മലിനീകരണവുമാണ്. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വ്യാപകമാണ്. അയ്യൻകുഴി നിവാസികളുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ നടപടി വേണമെന്ന് കോടതി വരെ ആവശ്യപ്പെട്ടെങ്കിലും സർക്കാറോ കമ്പനികളോ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രത്യക്ഷസമരം. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനുളള നീക്കത്തിലാണ് അയ്യൻ കുഴി നിവാസികൾ.
70ാം ദിവസം നടന്ന സമരം മുല്ലപ്പെരിയാർ ഡാം വിരുദ്ധ സമരസമിതി ചെയർമാൻ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ വി.ആർ. രാധാകൃഷണൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. പി.സി. തോമസ്, ഓമന ശ്രീജ, എം.കെ. പങ്കജാക്ഷൻ, വി.എൻ. സജികുമാർ, പി.കെ. ബിജുമോൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

