കുരുക്കഴിക്കാൻ പുതിയ ക്രമീകരണവുമായി പൊലീസ്; ഇനിയെങ്കിലും അഴിയുമോ?
text_fieldsകൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ പൊലീസ് ഇറങ്ങുന്നു. മാസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിനെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങളേർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ രാവിലെയും വൈകീട്ടും തിരക്കേറുന്ന സമയങ്ങളിൽ കൂടുതൽ പൊലീസുകാർ നിരത്തിലിറങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ ഒരാഴ്ചത്തേക്കാണ് തീരുമാനമെങ്കിലും ഇത് തുടരാനാണ് സാധ്യത.
തിരക്കേറിയ രാവിലെയും വൈകീട്ടും കുരുക്കിൽപ്പെടുന്ന ബസുകളെല്ലാം ഏറെ വൈകിയാണ് നഗരം വിടുന്നത്. ഇത് വിദ്യാർഥികളെയും ജോലിക്കാരെയും ഏറെ ദുരിതത്തിലാക്കുന്നുണ്ട്. കൊച്ചി മെട്രോയും വൈറ്റില, പാലാരിവട്ടം മേൽപാലങ്ങളുമെല്ലാം സജീവമായിട്ടും പരിഹാരമില്ലാതെ തുടരുന്ന ഗതാഗതക്കുരുക്ക് അധികൃതർക്കും തലവേദനയാണ്.
സ്വകാര്യ ബസുകളുടെ നഗരപ്രവേശനം: അന്തിമവിജ്ഞാപനമായി; ശ്രമിച്ചാൽ നടക്കും..
വൈപ്പിൻ: അസാധ്യമെന്ന് കരുതിയ സ്വകാര്യ ബസുകളുടെ നഗരപ്രവേശനത്തിന് വഴിതുറന്ന് അന്തിമവിജ്ഞാപനമിറങ്ങിയതായി കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു. ഒന്നര വ്യാഴവട്ടത്തിലേറെയായ ദ്വീപ്ജനതയുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.
കൊച്ചി നഗരത്തിലെ ചില റൂട്ടുകള്‍ ദേശസാത്കരിക്കപ്പെട്ടതിനാൽ ഗോശ്രീ പാലത്തിലൂടെയുള്ള ബസുകൾക്ക് ഹൈകോടതി ജങ്ഷന് വരെയായിരുന്നു യാത്രാനുമതി.
അവിടെനിന്ന് മറ്റ് ബസുകളിൽ കയറിയാണ് ദ്വീപ് നിവാസികൾ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിരുന്നത്.
2004ൽ ഗോശ്രീ പാലങ്ങളുടെ പണി പൂർത്തിയായതുമുതൽ വൈപ്പിനിൽനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചുരുക്കം ചില കെ.എസ്.ആർ.ടി.സി ബസുകളെ മാത്രം ആശ്രയിച്ചായിരുന്നു വൈപ്പിൻ നിവാസികളുടെ നേരിട്ടുള്ള നഗരയാത്ര. ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് കരട് വിജ്ഞാപനം ഇറക്കി മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ച ശേഷമാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ നഗര പ്രവേശന വാഗ്ദാനം സാധ്യമാക്കിയതിൽ അതീവ ചാരിതാർഥ്യമുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
നിരത്തിൽ കൂടുതൽ പൊലീസ് എത്തും
രാവിലെ ഒമ്പതുമുതൽ 10.30 വരെയും വൈകീട്ട് അഞ്ചുമുതൽ 6.30 വരെയുമാണ് കൂടുതൽ പൊലീസുകാർ നിരത്തിലിറങ്ങുക. നിലവിൽ ട്രാഫിക് പൊലീസുകാർ മാത്രമായിരുന്നതിനുപകരം പുതിയ ക്രമീകരണഭാഗമായി ക്രമസമാധാന ചുമതലയുളള പൊലീസുകാരും രംഗത്തിറങ്ങും.
വൈറ്റില, കുണ്ടന്നൂർ, കാക്കനാട്, മെഡിക്കൽ ട്രസ്റ്റ്, ഹൈകോടതി കവലകളിലെല്ലാം കൂടുതൽ പൊലീസെത്തും. ഇതുവഴി ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചുമതലയുള്ള അസി. പൊലീസ് കമീഷണർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

