Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപി.​ഐ....

പി.​ഐ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ; ഓ​ർ​മ​യാ​യ​ത് മ​ല​യാ​ള​ത്തി​നു വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച എ​ഴു​ത്തു​കാ​ര​ൻ

text_fields
bookmark_border
പി.​ഐ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ; ഓ​ർ​മ​യാ​യ​ത് മ​ല​യാ​ള​ത്തി​നു വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച എ​ഴു​ത്തു​കാ​ര​ൻ
cancel
camera_alt

പി.​ഐ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ

കൊ​ച്ചി: മ​ല​യാ​ള ഭാ​ഷ​യു​ടെ വ​ള​ർ​ച്ച​ക്കും നി​ല​നി​ൽ​പ്പി​നും വേ​ണ്ടി സ്വ​ജീ​വി​തം സ​മ​ർ​പ്പി​ച്ച​യാ​ൾ; ബു​ധ​നാ​ഴ്ച അ​ന്ത​രി​ച്ച ബാ​ല​സാ​ഹി​ത്യ​കാ​ര​നും ക​വി​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മെ​ല്ലാ​മാ​യ പി.​ഐ. ശ​ങ്ക​ര​നാ​രാ​യ​ണ​നെ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം. ഭാ​ഷ​യു​ടെ അ​സ്തി​ത്വം ഇ​ല്ലാ​താ​വു​ന്ന​തി​നെ കു​റി​ച്ച് പ​ല​രും വേ​വ​ലാ​തി​പ്പെ​ടു​മ്പോ​ൾ മ​ല​യാ​ള​ത്തെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ അ​വ​സാ​ന കാ​ലം വ​രെ​യും ത​ന്നാ​ലാ​വും വി​ധ​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​രു ത​ര​ത്തി​ലു​മു​ള്ള അം​ഗീ​കാ​ര​വു​മി​ല്ലാ​തെ​യാ​ണ് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ മ​ട​ങ്ങു​മ്പോ​ൾ അ​ദ്ദേ​ഹം എ​ഴു​തി​വെ​ച്ച അ​ക്ഷ​ര​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ബാ​ക്കി​യാ​വു​ക​യാ​ണ്.

140ഓ​ളം പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലേ​റെ​യും കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ക​ഥ​ക​ളും ക​വി​ത​ക​ളു​മാ​ണ് ഏ​റെ​യും. 2003ൽ ​എ​ഴു​തി​യ മ​ധു​മ​ല​യാ​ളം എ​ന്ന ക​വി​താ​സ​മാ​ഹാ​ര​മാ​ണ് ആ​ദ്യ​കൃ​തി. ഈ​സോ​പ്പു ക​ഥ​ക​ളു​ടെ സ്വ​ത​ന്ത്ര്യ പു​ന​രാ​ഖ്യാ​നം, ബാ​ല​സാ​ഹി​ത്യം; നെ​ല്ലും പ​തി​രും, ദേ​വ​ത​യു​ടെ സ്വ​പ്നം, എ​വി​ടെ​യാ​ണ് സ്വ​ർ​ഗം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ൾ. ന​വ​മ​ന ബാ​ല​വി​കാ​സ കേ​ന്ദ്രം എ​ന്ന സ്വ​ന്തം പ്ര​സാ​ധ​ക സം​രം​ഭം ന​ട​ത്തി​യി​രു​ന്നു. 1975ൽ ​കേ​ന്ദ്ര സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള കാ​ർ​ഡ​മം ബോ​ർ​ഡി​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ അ​ദ്ദേ​ഹം മു​ൻ​കൈ​യെ​ടു​ത്താ​ണ് സ്ഥാ​പ​ന​ത്തെ ഏ​ലം ബോ​ർ​ഡ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ത്. ‘ഏ​ലം ഒ​രു ശീ​ല​മാ​ക്കൂ’ എ​ന്ന പ​ര​സ്യ​വാ​ച​കം അ​ദ്ദേ​ഹം ഒ​രു​ക്കി​യ​താ​ണ്.

ന​വം​ബ​ർ ഒ​ന്ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​നൊ​പ്പം മ​ല​യാ​ള ദി​നം കൂ​ടി ആ​ച​രി​ക്കു​ന്ന​തി​നാ​യി പ്ര​യ​ത്നി​ച്ച​തും ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​ന്നെ. 1988ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​ർ​ക്ക് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​നൊ​പ്പം മ​ല​യാ​ള ദി​ന​മാ​യും ന​വം​ബ​ർ മാ​സം മാ​തൃ​ഭാ​ഷ മാ​സ​മാ​യും ആ​ച​രി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ക​ത്ത​യ​ച്ചു. എ​ന്നാ​ൽ, ക​ത്തി​ന് പ്ര​തി​ക​ര​ണ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. അ​ന്ന് സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്ത് നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കൂ​ടി​യാ​യി​രു​ന്നു ശ​ങ്ക​ര​നാ​രാ​യ​ണ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്ന​ത്തെ പ്ര​സി​ഡ​ന്റ് സി.​പി. ശ്രീ​ധ​ര​ൻ തീ​രു​മാ​ന​മെ​ടു​ത്ത് ആ ​വ​ർ​ഷം മു​ത​ൽ സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ ഒ​ന്നി​ന് മ​ല​യാ​ള ദി​നാ​ച​ര​ണം തു​ട​ങ്ങി. ഇ​തി​ൽ നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട സ​ർ​ക്കാ​ർ തൊ​ട്ടു​പി​ന്നാ​ലെ മ​ല​യാ​ള​ദി​നാ​ച​ര​ണ​വും തു​ട​ങ്ങി​യ​താ​ണ് ച​രി​ത്രം. ഇ​തേ​ക്കു​റി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്നി​ന് മാ​ധ്യ​മം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ കി​ട​ക്കു​മ്പോ​ഴും എ​ഴു​ത്തി​നെ ഉ​പേ​ക്ഷി​ച്ചി​ല്ല. വ​നി​താ​ദി​ന​ത്തി​ലെ ആ​ശു​പ​ത്രി​വാ​സ​ത്തി​നി​ടെ​യും ക​വി​ത​ക​ളെ​ഴു​തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmalayalamwritter
News Summary - P.I. Shankaranarayan; Remembering the writer who dedicated his life to Malayalam
Next Story