Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightബ്രഹ്​മപുരം പ്ലാൻറിൽ...

ബ്രഹ്​മപുരം പ്ലാൻറിൽ ബയോ മൈനിങ്ങിന്​ അനുമതി, സോൺട ഇൻഫ്രാടെക്​ കമ്പനിക്ക്​ 54.90 കോടിക്കാണ്​ ടെൻഡർ

text_fields
bookmark_border
ബ്രഹ്​മപുരം പ്ലാൻറിൽ ബയോ മൈനിങ്ങിന്​ അനുമതി, സോൺട ഇൻഫ്രാടെക്​ കമ്പനിക്ക്​ 54.90 കോടിക്കാണ്​ ടെൻഡർ
cancel

കൊച്ചി: ബ്രഹ്​മപുരം പ്ലാൻറിൽ വർഷങ്ങളായി മലപോലെ കെട്ടിക്കിടക്കുന്ന മാലിന്യം ബയോ മൈനിങ്​ ചെയ്യാൻ കോർപറേഷൻ പ്രവൃത്തി അനുമതി നൽകി. ഈ മാസം 30ന്​ നടപടി റിപ്പോർട്ട്​ സമർപ്പിക്കണമെന്ന ദേശീയ ഹരിത ​ൈട്രബ്യൂണലി​െൻറ കർശന ഉത്തരവി​െൻറ അടിസ്ഥാനത്തിൽ ​േചർന്ന കോർപറേഷൻ കൗൺസിലിൽ അഞ്ചര മണിക്കൂർ നീണ്ട ചൂടേറിയ ചർച്ചക്കൊടുവിലാണ്​ തീരുമാനം. സോൺട ഇൻഫ്രാടെക്​ എന്ന കമ്പനിക്ക്​ 54.90 കോടിക്കാണ്​ ടെൻഡർ ലഭിച്ചത്​. യു.ഡി.എഫ്​ അംഗങ്ങളുടെ കടുത്ത വിയോജിപ്പ്​ രേഖപ്പെടുത്തിയാണ്​ പ്രവൃത്തി അനുമതി​ നൽകിയത്​.

ഹരിത ​ൈട്രബ്യൂണലി​​െൻറ ഉത്തരവുപ്രകാരം സംസ്ഥാന ചീഫ്​ സെക്രട്ടറി വിളിച്ച യോഗത്തിൽ ബയോ മൈനിങ്ങിന്​ അനുമതി നൽകാൻ നഗരസഭക്ക്​ കർശന നിർദേശം നൽകിയിരുന്നു. ​ബയോ മൈനിങ്​ കരാർ തുകയിൽ പകുതി സംസ്ഥാന സർക്കാർ വഹിക്കും. ഇതോടൊപ്പം ബ്രഹ്​മപുരത്തെ 20 ഏക്കർ ഭൂമി 27 വർഷത്തേക്ക്​ കെ.എസ്​.ഐ.ഡി.സിക്ക്​ പാട്ടത്തിന്​​ നൽകാനും കൗൺസിൽ തീരുമാനിച്ചു.

വേസ്​റ്റ്​ ടു എനർജി പദ്ധതി നടപ്പാക്കുന്നതിന്​ ഈ ഭൂമി കൈമാറണമെന്ന്​ സർക്കാർ ഉത്തരവിറക്കിയിരുന്നു. ജൂലൈ ഏഴിന്​ ചീഫ്​ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടിയന്തര തീരുമാനം വേണമെന്ന്​ അറിയിച്ച സാഹചര്യത്തിലാണ്​ അടിയന്തര കൗൺസിൽ ചേർന്നത്​. ഭൂമി കൈമാറ്റവും യു.ഡി.എഫ്​ അംഗങ്ങൾ ശക്തമായി എതിർത്തു. മാലിന്യപ്ലാൻറി​െൻറ നടത്തിപ്പ്​ ചുമതല ഏൽപിക്കാൻ നടത്തിയ ടെൻഡറിൽ യോഗ്യരെ ലഭിക്കാത്തതിനാൽ റീടെൻഡർ ചെയ്യാനുള്ള കൗൺസിൽ അജണ്ട മാറ്റിവെച്ചു.

എട്ടുവർഷമായി കോർപറേഷൻ മാലിന്യസംസ്​കരണം സംബന്ധിച്ച്​ തീരുമാനം എടുക്കാത്തതിനാലാണ്​ ദുരന്തനിവാരണ നിയമം അനുസരിച്ച്​ സർക്കാർ ചുമതല ഏറ്റെടുത്തതെന്ന്​ മേയർ അനിൽ കുമാർ വിശദീകരിച്ചു.

ഈ മാസം 30ന്​ ​ഗ്രീൻ ട്രൈബ്യൂണലിന്​ നടപടി റിപ്പോർട്ട്​ സംസ്ഥാന ചീഫ്​ സെക്രട്ടറി സമർപ്പിക്കണം. അതിനുമുമ്പ്​ വെള്ളിയാഴ്​ച പ്രവൃത്തി ഉത്തരവ്​ സംബന്ധിച്ച റിപ്പോർട്ട്​ സമർപ്പിക്കാൻ ചീഫ്​ സെക്രട്ടറി നഗരസഭ സെക്രട്ടറിക്ക്​ അന്ത്യശാസനം നൽകിയിട്ടുണ്ട്​. എട്ടു കേസാണ്​ ഹരിത ട്രൈബ്യൂണലിന്​ മുന്നിൽ കോർപറേഷ​ന്​ എതിരായി എത്തിയത്​. കോർപറേഷൻ ഭരണഘടനാപരമായ ബാധ്യതയാണ്​ നിറവേറ്റുന്നത്​. കോർപറേഷൻ ഫണ്ടിൽനിന്ന്​ പദ്ധതിക്കായി പണം ചെലവഴിക്കേണ്ടി വന്നാൽ കൗൺസിൽ അംഗീകാരത്തോടെ മാത്രമേ അതുണ്ടാകൂവെന്നും മേയർ പറഞ്ഞു.

അതേസമയം, സോൺട ഇൻഫ്രാടെക് കമ്പനിയെ തെരഞ്ഞെടുത്തതിന്​ പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്ന്​ പ്രതിപക്ഷ നേതാവ്​ ആൻറണി കുരീത്തറ ആരോപിച്ചു. ടെൻഡർ യോഗ്യതകൾ പൂർത്തീകരിക്കാത്തതാണ്​ കമ്പനി. 21 കോടി, 30 കോടി എന്നിങ്ങനെ ടെൻഡർ ചെയ്​ത കമ്പനികളെ മാറ്റി 56 കോടിയുടെ ടെൻഡറാണ്​ ഉറപ്പിച്ചത്​. സർക്കാർ കോർപറേഷ​െൻറ അധികാരം ഓരോന്നായി കവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലപോലെ മാലിന്യം

കൊച്ചി: ബ്രഹ്​മപുരത്ത്​ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം പ്ലാസ്​റ്റിക്​, മെറ്റൽ, റബർ, ജൈവം എന്നിങ്ങനെ വേർതിരിച്ചാണ്​ ബയോ മൈനിങ്​ ചെയ്യുക. ഇതിൽ മണ്ണിൽ അലിയുന്ന ജൈവ മാലിന്യം അവിടെത്തന്നെ കുഴിച്ചിടും. മറ്റുള്ളവ വൈദ്യുതി ഉൽപാദനം പോലെ ഊർജ മേഖലയിലേക്ക്​ മാറ്റും.

മാലിന്യങ്ങൾ വേർതിരിക്കാതെ കുഴിച്ചിട്ടാൽ (കാപ്പിങ്​) പ്രദേശത്ത്​ കെട്ടിടനിർമാണംപോലെ ഒന്നും ഭാവിയിൽ നടത്താൻ കഴിയില്ല. 2020 ഒക്​ടോബർ വരെ 4,75,139 ക്യുബിക്​ മീറ്റർ മാലിന്യമാണ്​ ബ്രഹ്​മപുരത്ത്​ സോൺട ഇൻഫ്രാടെക്​ കണക്കാക്കിയിട്ടുള്ളത്​. ഇത്​ ബയോ മൈനിങ്​ നടത്താൻ 54.90 കോടിക്കാണ്​ ടെൻഡർ നേടിയത്​. 2021 ഫെബ്രുവരിയിൽ എൻ.ഐ.ടി കാലിക്കറ്റ്​ നടത്തിയ ഡ്രോൺ സർ​േവയിൽ ചിത്രപ്പുഴയുടെ കൈവഴിയുടെ ജലനിരപ്പിൽനിന്ന്​ 1.75 മീറ്റർ ഉയരത്തിൽ 3,25,816 ക്യുബിക്​ മീറ്ററും താഴേക്ക്​ 2,26,087 ക്യുബിക്​ മീറ്ററും ഉൾപ്പെടെ മൊത്തം 5,51,903 ക്യുബിക്​ മീറ്റർ മാലിന്യമാണ്​ പ്രദേശത്ത്​ കണക്കാക്കിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brahmapuram plant
News Summary - Permission for bio-mining at Brahmapuram plant
Next Story