Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപെ​രി​യാ​ർ വാ​ലി...

പെ​രി​യാ​ർ വാ​ലി ക​നാ​ലി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി

text_fields
bookmark_border
പെ​രി​യാ​ർ വാ​ലി ക​നാ​ലി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി
cancel
camera_alt

കൈ​നി​ക്ക​ര പ​ടി​യി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ, മു​ള​വൂ​രി​ൽ പെ​രി​യാ​ർ വാ​ലി ക​നാ​ലി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി​യ സ്ഥ​ലം പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു 

മൂ​വാ​റ്റു​പു​ഴ: മു​ള​വൂ​രി​ൽ പെ​രി​യാ​ർ വാ​ലി ക​നാ​ലി​ലേ​ക്ക് ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി. മു​ള​വൂ​ർ പൊ​ന്നി​രി​ക്ക​പ​റ​മ്പ് ഭാ​ഗ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന പെ​രി​യാ​ർ വാ​ലി ക​നാ​ലി​ലേ​ക്കാ​ണ് ശു​ചി​മു​റി മാ​ലി​ന്യം ഒ​ഴു​ക്കി​യ​ത്. സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്നാ​ണ് സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ക​നാ​ലി​ലേ​ക്ക് നേ​രി​ട്ട് ഒ​ഴു​ക്കി​വി​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. സെ​പ്റ്റി​ക് ടാ​ങ്കി​ലെ മാ​ലി​ന്യം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ക​നാ​ലി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സീ​ന​ത്ത് അ​സീ​സ്, വാ​ർ​ഡ് മെം​ബ​ർ ബി​സ്മി സ​ലാം, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. പ​രാ​തി​യെ തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ രാ​ത്രി​യാ​കു​മ്പോ​ൾ കെ​ട്ടി​ട ഉ​ട​മ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം ക​നാ​ലി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സാ​ണ് പെ​രി​യാ​ർ വാ​ലി ക​നാ​ൽ. ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ്ര​ദേ​ശ​ത്ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും പ​രി​സ്ഥി​തി നാ​ശ​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി കൈ​നി​ക്ക​ര​പ​ടി

പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​മാ​യ കൈ​നി​ക്ക​ര​പ​ടി മാ​ലി​ന്യം ത​ള്ളു​ന്ന കേ​ന്ദ്ര​മാ​യി മാ​റി. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട പേ​ഴ​യ്ക്കാ​പ്പി​ള്ളി ക​വ​ല-​ചെ​റു​വ​ട്ടൂ​ർ റോ​ഡി​ൽ പാ​യി​പ്ര പ​ഞ്ചാ​യ​ത്തോ​ഫി​സി​നു പി​ൻ​ഭാ​ഗ​ത്താ​യി കൈ​നി​ക്ക​ര പ​ടി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ സ്ഥ​ല​മാ​ണ് മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ​യാ​ണ് ത​ള്ളു​ന്ന​ത്.

പു​ല​ർ​ച്ച 5 മ​ണി​യോ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ളും ക​വ​റു​ക​ളി​ലാ​ക്കി​യ മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടെ ത​ള്ളു​ന്ന​താ​യാ​ണു പ​രാ​തി. പ​ഞ്ചാ​യ​ത്തി​ലും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കും പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര​മാ​യി സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കാ​ടു​പി​ടി​ച്ച സ്‌​ഥ​ലം വൃ​ത്തി​യാ​ക്കാ​നും അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toiletCanalPolice InvestigationGarbagePeriyar Valley
News Summary - പെ​രി​യാ​ർ വാ​ലി ക​നാ​ലി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി
Next Story