Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപീമാദേവി...

പീമാദേവി നേപ്പാളിലെത്തി; ദൗത്യം നിറവേറ്റി ജൈൻ ദമ്പതികൾ മടങ്ങി

text_fields
bookmark_border
Jain couple
cancel
camera_alt

പീ​മാ​ദേ​വി​യെ ജൈ​ൻ ദ​മ്പ​തി​ക​ൾ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യ​പ്പോ​ൾ

മ​ട്ടാ​ഞ്ചേ​രി: ബ​സാ​റി​ലെ ജീ​ർ​ണി​ച്ച് നി​ലം​പൊ​ത്താ​റാ​യ പാ​ണ്ടി​ക​ശാ​ല​യി​ൽ ക​ഴി​ഞ്ഞ 11 വ​ർ​ഷ​ങ്ങ​ളാ​യി ഒ​റ്റ​ക്ക് താ​മ​സി​ച്ച പീ​മാ​ദേ​വി ജ​ന്മ​നാ​ടാ​യ നേ​പ്പാ​ളി​ലെ​ത്തി. വാ​യോ​ധി​ക​യാ​യ പീ​മാ​ദേ​വി​യെ സു​ര​ക്ഷി​ത​യാ​യി സ്വ​ദേ​ശ​ത്ത് എ​ത്തി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യ നി​ർ​വൃ​തി​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മു​കേ​ഷ് ജൈ​നും ഭാ​ര്യ ഭാ​വ​ന ജൈ​ന​യും കൊ​ച്ചി​യി​ലേ​ക്ക് മ​ട​ങ്ങി. ഭ​ർ​ത്താ​വി​നൊ​പ്പം 48 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കൊ​ച്ചി​യി​ലെ​ത്തി​യ പീ​മാ ത​ന്റെ ജ​ന്മ​നാ​ടി​നോ​ടെ​ന്ന​പോ​ലെ സ്നേ​ഹം ന​ൽ​കി​യ മ​ട്ടാ​ഞ്ചേ​രി​ക്ക് ഒ​രി​ക്ക​ൽ​കൂ​ടി ന​ന്ദി​പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12മ​ണി​യോ​ടെ​യാ​ണ് പീ​മാ​ദേ​വി​യും ജൈ​ൻ ദ​മ്പ​തി​ക​ളും നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ എ​ത്തു​ന്ന​തു​വ​രെ കാ​ത്തി​രി​ന്നു. ര​ണ്ടു​മ​ണി​യോ​ടെ നേ​പ്പാ​ളി​ലെ സി​രി​കോ​ട്ട് ഗ്രാ​മ​ത്തി​ൽ​നി​ന്ന് സ​ഹോ​ദ​ര​ൻ ര​വി​ലാ​ൽ, ഇ​യാ​ളു​ടെ മ​ക​ൻ കൃ​ഷ്ണ ബ​ഹ​ദൂ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി. ഇ​വ​ർ മു​കേ​ഷി​നെ​യും ഭാ​ര്യ ഭാ​വ​ന​യെ​യും മാ​ല​യി​ട്ട് സ്വീ​ക​രി​ച്ചു. പൊ​ലീ​സി​ന്റെ അ​നു​വാ​ദ​ത്തോ​ടെ നേ​പ്പാ​ളി​ലേ​ക്ക് ക​യ​റി​യ മു​കേ​ഷും ഭാ​വ​ന​യും പീ​മാ​ദേ​വി​യും ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ​യും എ​ടു​ത്ത് ബ​ന്ധു​ക്ക​ളെ ഏ​ൽ​പി​ച്ച് കൊ​ച്ചി​യി​ലേ​ക്ക് മ​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് തേ​വ​ര​യി​ലെ ഓ​ൾ​ഡേ​ജ് ഹോ​മി​ൽ​നി​ന്ന് പീ​മാ​ദേ​വി​യു​മാ​യി മു​കേ​ഷും ഭാ​വ​ന​യും നെ​ടു​മ്പാ​ശ്ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് യാ​ത്ര​തി​രി​ച്ച​ത്. വ​യോ​ധി​ക​യും അ​സു​ഖ​ബാ​ധി​ത​യു​മാ​യ ഇ​വ​രു​ടെ ഏ​റ്റ​വും​വ​ലി​യ ആ​ഗ്ര​ഹ​മാ​ണ് ത​ന്റെ സ്വ​ന്തം നാ​ടാ​യ നേ​പ്പാ​ളി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന​ത്. ആ ​സ്വ​പ്ന​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jain Couple
News Summary - Peemadevi came to Nepal; The Jain couple returned with the mission accomplished
Next Story