പട്ടിമറ്റം ഡിവിഷൻ ഉപതെരെഞ്ഞടുപ്പ് നവംബര്‍ ഒമ്പതിന്
text_fieldsപട്ടിമറ്റം: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.ആര്. അശോകന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പട്ടിമറ്റം ഡിവിഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കും. കുന്നത്തുനാട് പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളും മഴുവന്നൂര്‍ പഞ്ചായത്തിലെ 16,18,19 വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് ഡിവിഷന്. 13 ഡിവിഷനുള്ള വടവുകോട് ബ്ലോക്കില്‍ യു.ഡി.എഫ് അഞ്ച്, ട്വന്റി20 അഞ്ച്, എല്‍.ഡി.എഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്വന്റി 20 വിട്ടുനിന്നതോടെ കോണ്‍ഗ്രസിലെ വി.ആര്. അശോകന് പ്രസിഡന്റായി. അശോകന്റെ നിര്യാണത്തോടെ കോണ്‍ഗ്രസിന് പ്രസിഡന്റ്സ്ഥാനം നഷ്ടപ്പെട്ടു. ഇതോടെ കോണ്‍ഗ്രസിന് നാലും ട്വന്റി20ക്ക് അഞ്ചും അംഗങ്ങളുമായി. നിലവില്‍ ട്വന്റി20യുടെ റസിയ പരീത് ആണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ അനു അച്ചു. പട്ടിമറ്റം ഡിവിഷന് ഉപതെരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് നിര്‍ണായകമാണ്. നിലവില്‍ ഏഴ് വാര്‍ഡുള്ള ഡിവിഷനില്‍ അഞ്ച് വാര്‍ഡ് ട്വന്റി20യുടെ കൈയിലും ഒന്ന് യു.ഡി.എഫിന്റെ കൈയിലും ഒന്ന് എല്‍.ഡിഎഫിന്റെ പക്കലുമാണ്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിവിഷനിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.
യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ക്ക് പുറമെ ട്വന്റി20യും മത്സരരംഗത്ത് സജീവമായി ഉണ്ടാകും. പട്ടിമറ്റം ഡിവിഷനിലെ വിജയം അനുസരിച്ചാണ് വടവുകോട് ബ്ലോക്ക് ഭരണം ആർക്കെന്ന് വിലയിരുത്താന്‍ കഴിയൂ. യു.ഡി.എഫ് വിജയിച്ചാല്‍ വീണ്ടും പഴയതുപോലെ രണ്ട് കൂട്ടര്‍ക്കും അഞ്ച് വീതമാകും. എല്‍.ഡി.എഫ് പിടിച്ചെടുത്താല്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും നാല് സീറ്റ് വീതം ആകും. ട്വന്റി20 ആണ് വിജയിക്കുന്നതെങ്കില്‍ അവര്‍ക്ക് ഭരണം നിലനിര്‍ത്താനാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയും മുന്നണികളില്‍ സജീവമായി. ഒക്ടോബര്‍ 21നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 25നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. ഇതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. നവംബര്‍ 10ന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

