കൊച്ചിയിൽ പട്രോളിങ്ങും ഇനി ഇലക്ട്രിക്
text_fieldsറോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഇന്റർനാഷനലുമായി സഹകരിച്ച് ന്യൂമെറോസ് മോട്ടോഴ്സ്
കൊച്ചി സിറ്റി പൊലീസിന് ഇലക്ട്രിക് സ്കൂട്ടറുകൾ കൈമാറുന്നു
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഇന്റർനാഷനലുമായി സഹകരിച്ച് ന്യൂമെറോസ് മോട്ടോഴ്സ് കൊച്ചി സിറ്റി പൊലീസിന് അഞ്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ കൈമാറി. ന്യൂമെറോസിന്റെ പ്രധാന ബ്രാൻഡായ ‘ഡിപ്ലോസാ’ണ് കൈമാറിയത്.
റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഇന്റർനാഷനൽ (ആർ.സി.ഐ) സംഘടിപ്പിച്ച കൈമാറ്റ ചടങ്ങിൽ കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ, ന്യൂമെറോസ് മോട്ടോഴ്സിലെ ചീഫ് ഓഫ് സ്റ്റാഫും പ്രോഗ്രാം മാനേജ്മെന്റ് മേധാവിയുമായ ബിജോയ് ജോർജ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഇന്റർനാഷനൽ പ്രസിഡന്റ് മനോജ് കുമാർ, കൊച്ചി സിറ്റി ഡി.സി.പി വിനോദ് പിള്ള തുടങ്ങിയവർ പങ്കെടുത്തു.
പൊലീസ് പട്രോളിങ്ങിന് സഹായകമായ പബ്ലിക് അഡ്രസ് സിസ്റ്റം, സൈറൺ, ബീക്കൺ ലൈറ്റുകൾ, ഈഗിൾ-ഐ ലൈറ്റുകൾ, വാക്കി-ടോക്കി ഹോൾഡർ, യൂട്ടിലിറ്റി ബോക്സ്, ഹെൽമെറ്റുകൾ തുടങ്ങിയവ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ ഇരുചക്ര വാഹനങ്ങൾ നഗരത്തിലെ പൊലീസ് പട്രോളിങ് ശക്തമാക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വേഗത്തിൽ സഹായം എത്തിക്കാനും സഹായിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

