പാറപ്പുറം-വല്ലംകടവ് പാലം തുറക്കുന്നു
text_fieldsനിർമാണം പൂർത്തിയായ പാറപ്പുറം-
വല്ലംകടവ് പാലം
കാഞ്ഞൂർ: ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂർ നഗരസഭയിലെ വല്ലംകടവിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിർമിച്ച പാറപ്പുറം-വല്ലംകടവ് പാലം ഗതാഗതത്തിന് തുറക്കുന്നു. 24ന് രാവിലെ 10ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പെരുമ്പാവൂർ-ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളിൽനിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് എളുപ്പവഴിയായി മാറും. ഒമ്പതു സ്പാനുകളോടുകൂടി 289.45 മീറ്റർ നീളവും ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. 23 കോടി രൂപയുടെ അനുമതിയോടെ 2016ൽ പാലം നിർമാണം ആരംഭിച്ചെങ്കിലും പ്രളയവും ആദ്യം കരാർ ഏറ്റെടുത്ത കമ്പനി പിന്മാറിയതുംമൂലം പണി മന്ദഗതിയിലായിരുന്നു. എം.എല്‍.എമാരായ അന്‍വർ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവർ അറിയിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് വീണ്ടും ടെന്‍ഡർ വിളിച്ചാണ് നിര്‍മാണം പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

