പാറപ്പുറം-വല്ലംകടവ് പാലം ഇരുട്ടിൽ
text_fieldsകാഞ്ഞൂർ: പാറപ്പുറം-വല്ലംകടവ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ട് രണ്ടുമാസമായെങ്കിലും വഴിവിളക്കുകൾ സ്ഥാപിക്കാത്തതുമൂലം സന്ധ്യമയങ്ങിയാൽ പ്രദേശം ഇരുട്ടിൽ.
സാമൂഹികവിരുദ്ധരുടെയും ലഹരി ഉപയോഗക്കാരുടെയും താവളമായി ഇവിടം മാറുന്നതായി പരിസരവാസികൾ പറയുന്നു. പാലത്തിന് താഴെയും നടപ്പാതയിലും രാത്രികാലങ്ങളിൽ മയക്കുമരുന്നു വിൽപനയും നടക്കുന്നുണ്ട്. വൈദ്യുതി ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടി വൈകുന്നതാണ് കൂരിരുട്ടിന് കാരണം.
കാഞ്ഞൂർ പഞ്ചായത്തിലെ ഭരണസ്തംഭനവും തമ്മിലടിയും മൂലമാണ് വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന് തടസ്സമെന്ന ആരോപണമുണ്ട്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള നിരവധി വാഹനങ്ങൾ ഇതിലെ സഞ്ചരിക്കുന്നുണ്ട്.
അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കാനും പാലത്തിന് സമീപം പുറമ്പോക്ക് ഭൂമിയിൽ സായാഹ്നപാർക്ക് സ്ഥാപിക്കാനും അധികൃതർ തയാറാകണമെന്ന് പാറപ്പുറം ഫ്രൻഡ്സ് വെൽഫെയർ ട്രസ്റ്റ് ഭാരവാഹികളായ ടി.ഐ. സന്തോഷ്, ടി.എൻ. ഷൺമുഖൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

