Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_right15 ലക്ഷം രൂപ കൈകൂലി...

15 ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

text_fields
bookmark_border
15 ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ
cancel

കാക്കനാട്: 15ലക്ഷം രൂപ കൈകൂലി വാങ്ങിയ വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിലായി. കാസർകോട് സ്വദേശി ടി.ദീപേഷ് കുമാർ (40) ആണ് പിടിയിലായത്. ഇയാൾ ഇപ്പോൾ കാക്കനാട് തെങ്ങോടാണ് താമസിക്കുന്നത്. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകളിൽ നിർമ്മാണം പൂർത്തിയായ 55,000 സ്ക്വയർ ഫീറ്റ് ഗോഡൗണിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഓവർഡിയർ 15 ലക്ഷം കൈകൂലി വാങ്ങിയത്.

ചൊവ്വ രാത്രി 8.30 ന് കാക്കനാട് കലക്ടറേറ്റിന് സമീപത്തേക്ക് പരാതിക്കാരനെ വിളിച്ച് വരുത്തി സ്വന്തം കാറിൽ വച്ച് പണം കൈപ്പറ്റുകയായിരുന്നു.

അഞ്ച് ലക്ഷം രൂപ പണമായും 10 ലക്ഷം രൂപയുടെ ചെക്കുമാണ് പരാതിക്കാരൻ ഓവർസിയർക്ക് കൈകൂലിയായി നൽകിയത്.പരാതിക്കാരനെ പിന്തുടന്നെത്തിയ വിജിലൻസ് സംഘം പണം വാങ്ങിയ ഉടനെ ഓവർസിയറെ പിടികൂടി കൈകൾ രാസലായനിയിൽ മുക്കി തെളിവ് ശേഖരിച്ചു.

കൈകൂലിയായി വാങ്ങിയ പണവും ചെക്കും കാറിൽ നിന്നും കണ്ടടുത്തു. ഒരു മാസം മുമ്പാണ് ഇയാൾ വടവുകോട് പഞ്ചായത്തിൽ ജോലിക്കെത്തിയത്. വിജിലൻസ് ഡി വൈ എസ്.പി ടി.എം. വർഗീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochikakkanadPanchayat
News Summary - Panchayat Overseer caught by Vigilance while accepting a bribe of ₹15 lakh
Next Story