Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവെ​ണ്ണ​ല​യി​ൽ​നി​ന്ന്...

വെ​ണ്ണ​ല​യി​ൽ​നി​ന്ന് യു.​എ​സ് ഷൂ​ട്ടി​ങ് റേ​ഞ്ചി​ലേ​ക്ക് വെ​ടി​യു​ണ്ട പാ​യി​ച്ച് സി​ന്ധു

text_fields
bookmark_border
വെ​ണ്ണ​ല​യി​ൽ​നി​ന്ന് യു.​എ​സ് ഷൂ​ട്ടി​ങ് റേ​ഞ്ചി​ലേ​ക്ക് വെ​ടി​യു​ണ്ട പാ​യി​ച്ച് സി​ന്ധു
cancel

കൊ​ച്ചി: ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്രാ​ക്ടി​ക്ക​ൽ ഷൂ​ട്ടേ​ഴ്സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (ഐ.​പി.​എ​സ്.​സി) സം​ഘ​ടി​പ്പി​ച്ച ‘യു.​എ​സ്.​എ. എ​ക്സ്ട്രീം ഓ​പ്പ​ൺ ഗ്ലോ​ബ​ൽ എ​ക്സ്ട്രീം’ ടൂ​ർ​ണ​മെ​ന്റി​ൽ അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച​ത് മ​ല​യാ​ളി വ​നി​ത. എ​റ​ണാ​കു​ളം വെ​ണ്ണ​ല​യി​ൽ​നി​ന്നു​ള്ള സി​ന്ധു ഉ​സ്സ​നാ​ർ. ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത ഏ​ക മ​ല​യാ​ളി കൂ​ടി​യാ​ണി​വ​ർ. സാ​ധാ​ര​ണ എ​യ​ർ റൈ​ഫി​ൾ ഷൂ​ട്ടി​ങ്ങി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ‘പ്രാ​ക്ടി​ക്ക​ൽ ഷൂ​ട്ടി​ങ്ങി​ലാ​ണ് സി​ന്ധു ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ക്കു​ന്ന​ത്.

പ്ര​ത്യേ​കി​ച്ച് ത​യാ​റെ​ടു​പ്പു​ക​ൾ ഇ​ല്ലാ​തെ ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ല​ക്ഷ്യ​ങ്ങ​ളെ​യും ത​ട​സ്സ​ങ്ങ​ളെ​യും മ​റി​ക​ട​ന്ന് വേ​ഗ​ത​യി​ലും കൃ​ത്യ​ത​യി​ലും ഉ​ന്നം വെ​ച്ച് നി​റ​യൊ​ഴി​ക്കു​ന്ന രീ​തി​യാ​ണി​ത്. ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൈ​വ​ശം വെ​ക്കാ​നോ ഉ​പ​യോ​ഗി​ക്കാ​നോ നി​രോ​ധ​ന​മു​ള്ള ഒ​മ്പ​ത് എം.​എം (മി​ല്ലി മീ​റ്റ​ർ) വെ​ടി​യു​ണ്ട​ക​ളാ​ണ് യു.​എ​സ്.​എ എ​ക്സ്ട്രീം ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മൂ​ന്ന് വ​ർ​ഷം മു​മ്പ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ സി​ന്ധു​വി​ന് അ​മേ​രി​ക്ക​ൻ പൗ​ര അ​ല്ലാ​ത്ത​തി​നാ​ൽ തോ​ക്ക് വാ​ങ്ങു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ക്കാ​ൻ വേ​ട്ട​ക്കു​ള്ള ലൈ​സ​ൻ​സ് എ​ടു​ത്താ​യി​രു​ന്നു ആ​ദ്യ തോ​ക്ക് വാ​ങ്ങി​യ​ത്. ഇ​തു​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​ന​വും ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തു​മെ​ല്ലാം.

സ​മ്മാ​ന​മാ​യി ല​ഭി​ച്ച​താ​ക​ട്ടെ മി​ക​ച്ച ര​ണ്ട് പ്ര​ഫ​ഷ​ന​ൽ തോ​ക്കു​ക​ളും. ഡെ​ൻ​വ​റി​ൽ എ​ൽ.​ടി.​ഐ മൈ​ൻ​ഡ് ട്രീ ​എ​ന്ന സോ​ഫ്റ്റ് വെ​യ​ർ ക​മ്പ​നി​യി​ൽ ജാ​വ ആ​ർ​കി​ടെ​ക്ടാ​യ സി​ന്ധു​വി​ന് ബി​സി​ന​സു​കാ​ര​നാ​യി​രു​ന്ന പി​താ​വ് ഉ​സ്സ​നാ​രി​ൽ​നി​ന്ന് ല​ഭി​ച്ച​താ​ണ് ഷൂ​ട്ടി​ങ്ങി​നോ​ടു​ള്ള ഇ​ഷ്ടം. പി​താ​വ് മി​ക​ച്ച ഷൂ​ട്ട​ർ കൂ​ടി​യാ​യി​രു​ന്നു. പ​രി​ശീ​ല​നം കൂ​ടി ല​ഭി​ച്ച​തോ​ടെ സി​ന്ധു വേ​ഗ​ത്തി​ൽ വെ​ടി​യു​ണ്ട​ക​ൾ ല​ക്ഷ്യ​ത്തി​ലേ​ക്ക് പാ​യി​ച്ചു.

നാ​ഷ​ന​ൽ ഗെ​യിം​സി​ൽ എ​ട്ട് സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള 18 മെ​ഡ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഈ ​അ​ർ​പ്പ​ണ ബോ​ധ​ത്തി​ന് ല​ഭി​ച്ച നേ​ട്ട​ങ്ങ​ളാ​ണ്. ഒ​രു താ​രം എ​ന്ന​തി​ന​പ്പു​റം വി​വി​ധ ഷൂ​ട്ടിം​ഗ് മ​ത്സ​ര​ങ്ങ​ളി​ലെ മു​ഖ്യ വി​ധി​ക​ർ​ത്താ​വ് കൂ​ടി​യാ​യി​രു​ന്നു അ​വ​ർ. അ​ന്ത​രി​ച്ച ഡോ. ​ജ​മീ​ല ഉ​സ്സ​നാ​റാ​ണ് മാ​താ​വ്. സി​ന്ധു​വി​ന്റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കു​ന്ന​ത് ‘എ ​ര​ഞ്ജി​ത്ത് സി​നി​മ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഉ​ൾ​പ്പെ​ടെ സം​വി​ധാ​യ​ക​നാ​യ ഭ​ർ​ത്താ​വ് നി​ഷാ​ന്ത് സാ​റ്റു​വാ​ണ്. കു​ടും​ബ​ത്തി​ന്റെ പി​ന്തു​ണ​യാ​ണ് നേ​ട്ട​ങ്ങ​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റാ​നു​ള്ള പ്ര​ചോ​ദ​ന​മെ​ന്ന് സി​ന്ധു പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newswomenlife`
News Summary - Paich Sindhu shoots from the rain at the US shooting range
Next Story