തത്തപ്പള്ളി അരീപ്പാടത്ത് നെൽകൃഷി തുടങ്ങി
text_fieldsതത്തപ്പള്ളി അരീപ്പാടത്ത് ഞാറുനടീൽ ഉത്സവം കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ്
കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു
വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളി അരീപ്പാടത്ത് വർഷങ്ങളായി തരിശുകിടന്ന ഒന്നരയേക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു.
ഞാറുനടീൽ ഉത്സവം കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു, സ്ഥിരംസമിതി അധ്യക്ഷരായ സെബാസ്റ്റ്യൻ തോമസ്, സുനിത ബാലൻ, പഞ്ചായത്തംഗം ജ്യോതി പ്രേംനാഥ്, മന്നം സഹകരണ ബാങ്ക് പ്രസിഡന്റ് എൽ. ആദർശ്, കൃഷി ഓഫിസർ അതുൽ ബി. മണപ്പാടൻ, എച്ച്. അതുൽ കൃഷി അസിസ്റ്റന്റുമാരായ എസ്.കെ. ഷിനു, എം.എ. സൗമ്യ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

