Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഇന്ത്യൻ തീരത്ത് പുതിയ...

ഇന്ത്യൻ തീരത്ത് പുതിയ മത്സ്യം കണ്ടെത്തി

text_fields
bookmark_border
new fish
cancel

കൊ​ച്ചി: ഇ​ന്ത്യ​യു​ടെ സ​മു​ദ്ര​മ​ത്സ്യ സ​മ്പ​ത്തി​ലേ​ക്ക് പു​തി​യ ഒ​രി​നം കൂ​ടി. വ​റ്റ കു​ടും​ബ​ത്തി​ൽ​പെ​ട്ട പു​തി​യ മീ​നി​നെ കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം () ക​ണ്ടെ​ത്തി. വ​റ്റ​ക​ളി​ൽ​ത​ന്നെ​യു​ള്ള 'ക്വീ​ൻ​ഫി​ഷ്' വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ഇ​തി​നെ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് പു​തി​യ മ​ത്സ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. 'സ്‌​കോം​ബ​റോ​യി​ഡ്സ് പെ​ലാ​ജി​ക്ക​സ്' എ​ന്നാ​ണ് സി.​എം.​എ​ഫ്.​ആ​ർ.​ഐ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ ഇ​തി​ന്​ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ പോ​ള​വ​റ്റ എ​ന്നാ​ണ് ഇ​തി​ന്റെ വി​ളി​പ്പേ​ര്.

ഇ​ന്ത്യ​ൻ തീ​ര​ങ്ങ​ളി​ൽ 60ഓ​ളം വ​റ്റ​യി​ന​ങ്ങ​ളു​ണ്ട്. അ​വ​യി​ൽ നാ​ല് ക്വീ​ൻ​ഫി​ഷു​ക​ളാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചാ​മ​ത്തെ ക്വീ​ൻ​ഫി​ഷാ​ണ് പു​തു​താ​യി ക​ണ്ടെ​ത്തി​യ പോ​ള​വ​റ്റ. നേ​ര​ത്തേ ഈ ​വി​ഭാ​ത്തി​ൽ​പെ​ട്ട മൂ​ന്ന് മീ​നു​ക​ൾ​ക്ക് വം​ശ​നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ അ​ടു​ത്ത കാ​ല​ത്താ​യി പ​ല മീ​നു​ക​ൾ​ക്കും വം​ശ​നാ​ശം സം​ഭ​വി​ക്കു​മ്പോ​ൾ സ​മു​ദ്ര​ജൈ​വ വൈ​വി​ധ്യ​ത്തി​ന് ശ​ക്തി​പ​ക​രു​ന്ന​താ​ണ് പോ​ള​വ​റ്റ​യു​ടെ ക​ണ്ടെ​ത്ത​ലെ​ന്ന് മീ​നി​നെ ക​ണ്ടെ​ത്താ​ൻ നേ​തൃ​ത്വം ന​ൽ​കി​യ സി.​എം.​എ​ഫ്.​ആ​ർ.​ഐ​യി​ലെ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്റി​സ്റ്റ് ഡോ. ​ഇ.​എം. അ​ബ്ദു​സ്സ​മ​ദ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ ധാ​രാ​ള​മാ​യി പി​ടി​ക്ക​പ്പെ​ടു​ന്ന മ​ത്സ്യ​മാ​ണി​ത്. കി​ലോ​ക്ക് 250 രൂ​പ​വ​രെ വി​ല​യു​ണ്ട്. മാം​സ​ള​മാ​യ ശ​രീ​ര​ഘ​ട​ന​യു​ള്ള ഇ​ത്​ മ​റ്റ് വ​റ്റ​യി​ന​ങ്ങ​ളെ പോ​ലെ ത​ന്നെ രു​ചി​ക​ര​മാ​ണ്. ഇ​ന്ത്യ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmfrinew fishIndian coast
News Summary - On the Indian coast new fish
Next Story