മുഖച്ഛായ മാറാൻ നോർത്ത്-സൗത്ത് റെയിൽവേ സ്റ്റേഷനുകൾ
text_fieldsകൊച്ചി: നോർത്ത് സൗത്ത് റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾക്ക് അന്തിമ രൂപമായി. 2025 ആഗസ്റ്റിൽ പൂർത്തീകരിക്കുന്ന രീതിയിലാണ് പദ്ധതികളുടെ ക്രമീകരണം. ഇത് സംബന്ധിച്ച് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. സൗത്തിൽ 299.95 കോടിയും നോർത്തിൽ 150.28 കോടിയും ഉൾപ്പെടെ 450.23 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ ചെയ്തിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ റെയിൽവേ മേഖലയിൽ എറണാകുളം കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലൊന്നാകും.
ലക്ഷ്യമിടുന്ന പദ്ധതികളും തുടക്കംകുറിച്ച പദ്ധതികളും റെയിൽവേ ഉദ്യോഗസ്ഥർ വിശദീകരിച്ചു. പുരോഗതിയില്ലാത്ത മേഖലകളിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എം.പി നിർദേശങ്ങൾ നൽകി.
എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ. ബാബു, സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ എസ്.എം. ശർമ, ഇലക്ട്രിക്കൽ, ഏരിയ മാനേജർ പരിമളൻ, കോർപറേഷൻ കൗൺസിലർമാരായ മനു ജേക്കബ്, പത്മജ എസ്.മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

