നോട്ടീസിൽ പേരും ഫോട്ടോയും രണ്ടാമത്; പ്രതിഷേധവും ബഹളവുമായി കൗൺസിലർമാർ
text_fieldsബഹളത്തിന് കാരണമായ നോട്ടീസ്
കാക്കനാട്: നോട്ടീസിൽ പേരും ഫോട്ടോയും അച്ചടിച്ചത് പ്രോട്ടോകോൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര നഗരസഭയിൽ സംഘർഷം. ഒരുവിഭാഗം കൗൺസിലർമാർ ചേർന്ന് നഗരസഭ സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. യു.ഡി.എഫ് കൗൺസിലർമാരായ സ്മിത സണ്ണി, വി.ഡി. സുരേഷ്, ജോസ് കളത്തിൽ, രാധാമണി പിള്ള എന്നിവരാണ് പ്രോട്ടോകോൾ ലംഘനം നടെന്നന്ന് ചൂണ്ടിക്കാട്ടി ആദ്യം നഗരസഭ സെക്രട്ടറിയുടെ മുറിയിലും പിന്നീട് നഗരസഭ ചെയർപേഴ്സെൻറ ചേംബറിലും ബഹളംവെച്ചത്. സംഭവത്തിൽ ജീവനക്കാർ പ്രതിഷേധമറിയിച്ചു.
ശനിയാഴ്ച നടക്കുന്ന തൃക്കാക്കര മുനിസിപ്പൽ എൽ.പി സ്കൂളിെൻറ രണ്ടാംഘട്ട ബ്ലോക്കിെൻറ ഉദ്ഘാടന നോട്ടീസാണ് വിവാദത്തിലേക്ക് നയിച്ചത്. പി.ടി. തോമസ് എം.എൽ.എ അധ്യക്ഷതയിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയുടെ നോട്ടീസിൽ മുഴുവൻ സ്ഥിരംസമിതി അധ്യക്ഷരുടെയും ഫോട്ടോയും പേരും ഉൾപ്പെടുത്തിയിരുന്നു. ഇതിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്മിത സണ്ണിയുടെ ഫോട്ടോയും പേരും രണ്ടാമതായിപ്പോയെന്നും ഇത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കൗൺസിലർമാർ നഗരസഭ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാറിനെതിരെ പ്രതിഷേധിച്ചത്.
ആരോഗ്യ പ്രശ്നങ്ങളുള്ള സെക്രട്ടറി ശബ്ദമുയർത്തി സംസാരിക്കരുതെന്നും പുറത്തുപോകണമെന്നും ആവശ്യപ്പെട്ടതോടെ ചില കൗൺസിലർമാർ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുെന്നന്ന് പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വൈകീട്ടോടെ ജീവനക്കാർ പ്രതിഷേധയോഗം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അതിനിടെ തൃക്കാക്കര കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് വെള്ളിയാഴ്ച നടന്ന അനിഷ്ട സംഭവങ്ങൾക്ക് കാരണമെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

