കൊച്ചി കായലിൽ പുതിയ ഇനം തോക്കു ചെമ്മീനെ കണ്ടെത്തി
text_fieldsതോക്കു ചെമ്മീൻ
കളമശ്ശേരി: കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകർ ആൽഫിഡെ കുടുംബത്തിൽ പെടുന്ന പുതിയ തോക്കു ചെമ്മീൻ അഥവാ സ്നാപ്പിങ് ചെമ്മീൻ ഇനത്തെ കണ്ടെത്തി. ജേണൽ ഓഫ് മറൈൻ ബയോളജികൾ അസോസിയേഷൻ യുണൈറ്റഡ് കിങ്ഡം എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പ്രസ്തുത ചെമ്മീനിന് ''അൽഫിയസ് മധുസൂദനൈ'' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കേരള ഫിഷറീസ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറും മത്സ്യ ശാസ്ത്ര വിദഗ്ധനുമായ പ്രഫസർ ഡോ. മധുസൂദന കുറുപ്പിന്റെ ബഹുമാനാർത്ഥമാണ് പുതിയ ചെമ്മീന് പേരുനൽകിയത്.
ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം ഗവേഷക വിദ്യാർഥികളായ കെ.പി. വിഷ്ണു, യു. അഭയ്കൃഷ്ണ, പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. ബി. നിധിൻ, സീനിയർ പ്രഫസർ ഡോ. എം. ഹരികൃഷ്ണൻ എന്നിവരടങ്ങുന്നതാണ് ഗവേഷണ സംഘം. കണ്ടൽ വനങ്ങളുള്ള കായൽ പ്രദേശങ്ങളിലും പവിഴപ്പുറ്റുകൾ നിറഞ്ഞ സമുദ്രപ്രദേശങ്ങളിലും അധിവസിക്കുന്ന ഇവ, സുസ്ഥിര പരിസ്ഥിതി പരിപാലനത്തിൽ വലിയ പങ്കുവഹിക്കുന്നു. ഇത്തരം ചെമ്മീനുകൾക്ക് അലങ്കാര മത്സ്യവിപണിയിൽ വലിയ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

