അപകട വളവിൽ പുതിയ അലൈന്‍മെന്റ് നിശ്ചയിക്കും
text_fieldsശ്രീമൂലനഗരം: ദേശം - വല്ലംകടവ് റോഡിലെ തട്ടാന്‍പടി ഭാഗത്തെ സ്ഥിരം അപകട വളവ് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, എന്‍.ഏച്ച്, പൊതുമരാമത്ത് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.
ഈ ഭാഗത്ത് കഴിഞ്ഞ ദിവസം റസിഡന്റ് അസോസിയേഷന്റെയും, ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. പുതിയ അലൈന്‍മെന്റ് നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥർക്ക് എം.എല്‍.എ നിർദേശം നൽകി.
സ്പീഡ് കുറക്കാനും അപകട വളവുണ്ടെന്ന് മനസ്സിലാക്കാനും നോയിസ് റിപ്പിള്‍സ് സ്ഥാപിക്കാമെന്നും, ശാശ്വത പരിഹാരമായി അലൈന്‍മെന്റ് നിശ്ചയിക്കാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സെബാസ്റ്റ്യന്‍ പോള്‍, പ്രിന്‍സി ഡേവീസ്, പഞ്ചായത്ത് അംഗം ലിന്റൊ പി ആന്റു, കെ.വി പോളച്ചന്‍, എം.സി രഘു, ഡാര്‍ലി ജീമോന്‍, പ്രിയ ജോബി, കെ.സി മാര്‍ട്ടിന്‍, പി.എസ്.നൗഷാദ്, മുരളി പുത്തന്‍വേലി, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

