Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightനവകേരള സദസ്സ്​;...

നവകേരള സദസ്സ്​; മുഖ്യമന്ത്രിയും മന്ത്രിമാരും നാലുദിവസം എറണാകുളത്ത്

text_fields
bookmark_border
navakerala sadass
cancel

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ഡി​സം​ബ​ര്‍ ഏ​ഴ് മു​ത​ല്‍ 10 വ​രെ ജി​ല്ല​യി​ലെ 14 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ന്ദ​ര്‍ശ​നം ന​ട​ത്തും. മ​ന്ത്രി​സ​ഭ ഒ​ന്നാ​കെ ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ല്‍ നാ​ല് ദി​വ​സം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ന്ദ​ര്‍ശ​നം. ഏ​ഴി​ന് രാ​വി​ലെ ഒ​മ്പ​തി​ന് അ​ങ്ക​മാ​ലി അ​ഡ്​​ല​ക്സ് ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്റ​റി​ലാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ യോ​ഗം.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​ങ്ക​മാ​ലി സെൻറ്. ജോ​സ​ഫ് ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ അ​ങ്ക​മാ​ലി മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സി​ല്‍ പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് 4.30ന് ​ആ​ലു​വ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡ്​ പ​രി​സ​ര​ത്തും ആ​റി​ന് പ​റ​വൂ​ര്‍ ഗ​വ.​ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ മൈ​താ​ന​ത്തും ന​വ​കേ​ര​ള സ​ദ​സ് സം​ഘ​ടി​പ്പി​ക്കും.

എ​ട്ടി​ന് രാ​വി​ലെ ഒ​മ്പ​തി​ന് പ്ര​ഭാ​ത​യോ​ഗം ക​ലൂ​ര്‍ ഐ.​എം.​എ ഹൗ​സി​ല്‍ ചേ​രും. രാ​വി​ലെ 11ന് ​ഞാ​റ​ക്ക​ല്‍ ജ​യ്ഹി​ന്ദ് ഗ്രൗ​ണ്ടി​ല്‍ വൈ​പ്പി​ന്‍ മ​ണ്ഡ​ല​ത്തി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഫോ​ര്‍ട്ട്‌​കൊ​ച്ചി വെ​ളി ഗ്രൗ​ണ്ടി​ല്‍ കൊ​ച്ചി മ​ണ്ഡ​ല​ത്തി​ലെ​യും വൈ​കി​ട്ട് 4.30ന് ​പ​ത്ത​ടി​പ്പാ​ലം റ​സ്റ്റ് ഹൗ​സി​ന് സ​മീ​പം ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ​യും വൈ​കി​ട്ട് ആ​റി​ന് മ​റൈ​ന്‍ഡ്രൈ​വി​ല്‍ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ​യും ന​വ​കേ​ര​ള സ​ദ​സു​ക​ള്‍ ന​ട​ക്കും.

ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് തൃ​പ്പൂ​ണി​ത്തു​റ അ​ഭി​ഷേ​കം ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്റ​റി​ല്‍ തൃ​പ്പൂ​ണി​ത്തു​റ, തൃ​ക്കാ​ക്ക​ര, പി​റ​വം, കു​ന്ന​ത്ത്നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​രെ ഉ​ള്‍പ്പെ​ടു​ത്തി പ്ര​ഭാ​ത​യോ​ഗം ചേ​രും. രാ​വി​ലെ 11ന് ​കാ​ക്ക​നാ​ട് ക​ല​ക്ട​റേ​റ്റ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​തി​യ​കാ​വ് ക്ഷേ​ത്ര മൈ​താ​നി​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ലെ​യും വൈ​കി​ട്ട് 4.30ന് ​പി​റ​വം കൊ​ച്ചു​പ​ള്ളി മൈ​താ​ന​ത്ത് പി​റ​വം മ​ണ്ഡ​ല​ത്തി​ലെ​യും ആ​റി​ന് കോ​ല​ഞ്ചേ​രി സെൻറ്. പീ​റ്റേ​ഴ്‌​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ​യും ന​വ​കേ​ര​ള സ​ദ​സു​ക​ള്‍ ന​ട​ക്കും.

ഡി​സം​ബ​ര്‍ 10ന് ​രാ​വി​ലെ ഒ​മ്പ​തി​ന് വെ​ങ്ങോ​ല ഹ​മാ​രാ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ഭാ​ത​യോ​ഗം ന​ട​ക്കും. രാ​വി​ലെ 11ന് ​ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ മൈ​താ​നി​യി​ല്‍ പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മാ​ര്‍ ബേ​സി​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ മൈ​താ​നി​യി​ല്‍ കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ​യും 4.30ന് ​മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ​യും ന​വ​കേ​ര​ള സ​ദ​സു​ക​ളോ​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന് സ​മാ​പ​ന​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinistersErnakulam NewsPinarayi VijayanNava Kerala Sadas
News Summary - Navakerala sadass- Chief Minister and Ministers in ernakulam for four days
Next Story