Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമൂവാറ്റുപുഴ നഗരറോഡ്...

മൂവാറ്റുപുഴ നഗരറോഡ് വികസനം; കൈയേറ്റങ്ങൾ പൊളിച്ചടുക്കും

text_fields
bookmark_border
മൂവാറ്റുപുഴ നഗരറോഡ് വികസനം; കൈയേറ്റങ്ങൾ പൊളിച്ചടുക്കും
cancel
camera_alt

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​റോ​ഡ് വി​ക​സ​ന​ത്തി​നു​ള്ള ഡ​ക്ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ന​ഗ​ര​റോ​ഡ് വി​ക​സ​ന​ത്തി​നു അ​ടു​ത്ത​യാ​ഴ്ച തു​ട​ക്ക​മാ​കും. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി പൊ​ന്നും​വി​ല കൊ​ടു​ത്ത് ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൈ​യേ​റ്റ​ങ്ങ​ളും മൂ​ന്നു​ഘ​ട്ട​മാ​യി പൊ​ളി​ച്ചു​മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യി. ഇ​തി​നാ​യി റീ​സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഇ​തി​ന്റെ രേ​ഖ​ക​ൾ ല​ഭ്യ​മാ​കു​ന്ന​തോ​ടെ പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

പി.​ഒ ജ​ങ്ഷ​ൻ മു​ത​ൽ അ​ര​മ​ന​പ്പ​ടി വ​രെ​യാ​ണ് ആ​ദ്യം പൊ​ളി​ക്കു​ക. പി​ന്നീ​ട് അ​ര​മ​ന​പ്പ​ടി മു​ത​ൽ ക​ച്ചേ​രി​ത്താ​ഴം വ​രെ പൊ​ളി​ക്കും. തു​ട​ർ​ന്ന് നെ​ഹ്റു പാ​ർ​ക്ക് മു​ത​ൽ വെ​ള്ളൂ​ർ​ക്കു​ന്നം ക​വ​ല വ​രെ​യാ​ണ്​ അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ക. ഇ​തി​നു ശേ​ഷം റോ​ഡി​ന്റെ ഇ​രു​വ​ശ​ത്തു​മാ​യി കോ​ൺ​ക്രീ​റ്റ് ചേം​ബ​റു​ക​ൾ സ്ഥാ​പി​ക്കും. ചേം​ബ​റു​ക​ളു​ടെ നി​ർ​മാ​ണം മാ​റാ​ടി​യി​ൽ ആ​രം​ഭി​ച്ചു. അ​ഞ്ഞൂ​റോ​ളം ചേം​ബ​റു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ചേം​ബ​റു​ക​ൾ സ്ഥാ​പി​ച്ച ശേ​ഷ​മാ​യി​രി​ക്കും റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demolishMuvatupuzha City Road DevelopmentEncroachments
News Summary - Muvatupuzha City Road Development; Encroachments will be demolished
Next Story