സമൂഹ്യമാധ്യമങ്ങള്‍ വഴി തെറി വിളിച്ചതിനാണ് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നതെന്ന്; മൂന്ന് പേർ അറസ്റ്റിൽ
text_fieldsമുളന്തുരുത്തി: പെരുമ്പിള്ളിയില്‍ വീട്ടില്‍ കയറി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.മുളന്തുരുത്തി കോലഞ്ചേരികടവ് എടപ്പാറമാറ്റം വീട്ടില്‍ അതുല്‍ സുധാകരന്‍ (23), നോര്‍ത്ത് പറവൂര്‍ മന്നം തട്ടകത്ത് താണിപ്പാടം വീട്ടില്‍ മിഥുന്‍ (25), ഉദയംപേരൂര്‍ പണ്ടാരപ്പാട്ടത്തില്‍ ശരത് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി മുളന്തുരുത്തി പെരുമ്പിള്ളി ഈച്ചരവേലില്‍ മത്തായിയുടെ വീട്ടില്‍ പ്രതികള്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ജോജി മത്തായിയെ(24) വടിവാളുകൊണ്ട് പ്രതികള്‍ വെട്ടികൊലപ്പെടുത്തുകയും തടയാന്‍ ചെന്ന പിതാവ് മത്തായിക്കും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ മത്തായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികളും ജോജിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെതുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഫോണിലൂടെയും ചീത്ത വിളിച്ചതിെൻറ പ്രതികാരമായാണ് പ്രതികള്‍ ജോജിയെ ആക്രമിച്ചതും കൊലപാതകത്തില്‍ കലാശിച്ചതുമെന്നും മുളന്തുരുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം.മുഹമ്മദ് നിസാര്‍ പറഞ്ഞു.
നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തികിെൻറ നേതൃത്വത്തില്‍ വടവുകോട് സ്‌കൂളിനു സമീപത്തുവെച്ച് പിടികൂടുകയായിരുന്നു. പുത്തന്‍കുരിശ് ഡി.വൈ.എസ്.പി അജയ്‌നാഥ്, മുളന്തുരുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം.മുഹമ്മദ് നിസാര്‍ എസ്.ഐ.മാരായ ഇ.വി രാജു, ജിജോമോന്‍ തോമസ്, റ്റി.കെ കൃഷ്ണകുമാര്‍, എ.എസ്.ഐ ജോസ്.കെ.ഫിലിപ്പ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍, ഹരീഷ് സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും മറ്റുള്ളവര്‍ക്കായി അന്വേഷണം ഊർജിതമാക്കിയെന്നും എസ്.പി കെ.കാര്‍ത്തിക് പറഞ്ഞു.
കാര്‍ത്തിക് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു
മുളന്തുരുത്തി: റൂറല്‍ എസ്.പി. കെ.കാര്‍ത്തിക് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ മുളന്തുരുത്തി കാരിക്കോട് രാജുപ്പടിക്ക് സമീപത്തുവെച്ചായിരുന്നു അപകടം. എറണാകുളത്തു നിന്നും പിറവത്തേക്ക് കേസ് സംബന്ധമായി പോകുന്ന വഴി ഇവര്‍ സഞ്ചരിച്ച വാഹനവും മുന്നില്‍ അകമ്പടി പോയിരുന്ന പോലീസ് വാനില്‍ ഇടിക്കുകയായിരുന്നു.
മുളന്തുരുത്തി പിറവം റോഡില്‍ നിന്നും ഇടറോഡിലേക്ക് ബൈക്ക് യാത്രികന്‍ പെട്ടെന്ന് തിരിച്ചതോടെ ഇയാളുടെ വാഹനത്തില്‍ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിക്കുന്നതിനിടെ അകമ്പടി വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

