Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുനിസിപ്പൽ ഡ്രീം ലാൻഡ് പാർക്ക് നവീകരിക്കും

text_fields
bookmark_border
50 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നത്
മുനിസിപ്പൽ ഡ്രീം ലാൻഡ് പാർക്ക് നവീകരിക്കും
cancel
camera_alt

മൂവാറ്റുപുഴ മുനിസിപ്പൽ പാർക്ക് നവീകരണത്തിന്റെ ഭാഗമായി തയാറാക്കിയ രൂപരേഖ

മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലെ ഡ്രീം ലാൻഡ് മുനിസിപ്പൽ പാർക്ക് നവീകരണത്തിനൊരുങ്ങി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ സമഗ്ര നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നത്. കേരളത്തിലെ മികച്ച നഗര പാർക്കുകളിൽ ഒന്നാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാർക്കിന്റെ പകുതി ഭാഗത്താണ് ആദ്യഘട്ട വികസനം നടപ്പാക്കുന്നത്. പുതിയ ഡി.പി.ആർ പ്രകാരം, ലഭ്യമായ സ്ഥലത്തിന്റെ പരമാവധി ഉപയോഗം ഉറപ്പാക്കുന്ന രീതിയിലാണ് വികസന പ്രവർത്തനങ്ങൾ ഒരുക്കിയിരിക്കുന്നത്. പാർക്കിലെത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ഏറെ നാളായി സന്ദർശകരും നാട്ടുകാരും നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു. ഇതിന് സ്ഥിരപരിഹാരമായി, പാർക്കിനുള്ളിൽതന്നെ പാർക്കിങ് സൗകര്യം ഒരുക്കും.

ഒരാഴ്ചക്കുള്ളിൽതന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൻ ജോയ്‌സ് മേരി ആന്റണി അറിയിച്ചു. കുട്ടികൾക്കായുള്ള ആധുനിക കളി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി നഗരസഭ പ്രത്യേകമായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പാർക്കിനെ കുടുംബങ്ങൾക്കും യുവജനങ്ങൾക്കും കൂടുതൽ ആകർഷകമാക്കുന്ന രീതിയിൽ നൈറ്റ് ലൈഫ് സൗകര്യങ്ങൾ, മനോഹര ലൈറ്റിംഗ് സംവിധാനങ്ങൾ, ഇരിപ്പിടങ്ങൾ, വാക്ക് വേ, സൗന്ദര്യവത്കരണം എന്നിവയും പദ്ധതിയുടെ ഭാഗമായി പരിഗണനയിലാണ്. മൂവാറ്റുപുഴയുടെ നഗരസൗന്ദര്യത്തിന് പുതിയ അധ്യായമാകുന്ന നവീകരണ പദ്ധതി പൂർത്തിയാകുന്നതോടെ കുടുംബങ്ങൾക്കും കുട്ടികൾക്കും യുവജനങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായി പാർക്ക് മാറും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Municipal Dream Land Park will be renovatedMunicipal Dream Land Park will be renovated
Next Story