പനിയും പകർച്ചവ്യാധിയും പടരുന്നു; നോക്കുകുത്തിയായി മുളവൂര്‍ കുടുംബക്ഷേമ കേന്ദ്രം
text_fieldsമുളവൂര്‍ കുടുംബക്ഷേമ കേന്ദ്രം
മൂവാറ്റുപുഴ: പകർച്ചപ്പനി അടക്കം പടർന്നു പിടിക്കുമ്പോഴും നോക്കുകുത്തിയായി മുളവൂർ പ്രാഥമികാരോഗ്യകേന്ദ്രം. പായിപ്ര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മുളവൂര്‍ ഹെല്‍ത്ത് ജങ്ഷനിൽ പ്രവര്‍ത്തിക്കുന്ന കുടുംബക്ഷേമ കേന്ദ്രമാണ് പഞ്ചായത്തിന്റെ അനാസ്ഥയെ തുടർന്ന് നോക്കുകുത്തിയായത്. സാധാരണ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുളവൂര്‍ പ്രദേശത്ത് പകർച്ചപ്പനിയും ഡെങ്കിയും അടക്കം പടർന്നുപിടിക്കുമ്പോഴും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്ക്കുമടക്കം സര്‍ക്കാര്‍ സഹായങ്ങളും സേവനങ്ങളും ഉറപ്പുവരുത്തേണ്ട ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പേരിന് മാത്രമാണ്.
പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് വാര്‍ഡുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായാട്ട് നാളുകളായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികളും സഹായങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് ഈ കേന്ദ്രം വഴിയാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മറ്റും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനോടൊപ്പം ഏഴു വാര്‍ഡുകളിലെ 14 ആശ വര്‍ക്കര്‍മാരുടെയും സേവനം ഇവിടെയുണ്ട്.
പായിപ്ര ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സിക്ക് കീഴില്‍ മൂന്ന് സബ് സെന്ററാണ് നിലവിലുള്ളത്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ സേവനം പഞ്ചായത്തിലുണ്ടെങ്കിലും ജനസാന്ദ്രതയേറിയ പഞ്ചായത്തായതിനാല്‍ ജോലി ഭാരവും കൂടുതലാണ്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ മുളവൂര്‍ കുടുംബക്ഷേമ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനമടക്കം ലഭ്യമാക്കി മുഴുസമയം പ്രവർത്തിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

