പാടശേഖരത്തിലെ മോട്ടോർപ്പുര സാമൂഹികവിരുദ്ധരുടെ താവളം
text_fieldsമുളന്തുരുത്തി: ആമ്പല്ലൂർ പഞ്ചായത്തിലെ വിരിപ്പച്ചാൽ പാടശേഖരത്തിലെ മോട്ടോർപ്പുര രാത്രിയിൽ സാമൂഹികവിരുദ്ധരുടെ താവളമായി മാറി. മോട്ടോർപ്പുര പുതുക്കി പണിയാൻ പൊളിച്ചിട്ടിരിക്കുകയാണ്.
കൃഷിയിറക്കുന്നതിന് മുന്നോടിയായി മോട്ടോറും മറ്റു സാമഗ്രികളും നിലവിലെ ഷെഡിൽ ഉറപ്പിക്കാൻ തയാറെടുക്കുമ്പോഴാണ് സാമൂഹികവിരുദ്ധ ശല്യം. മോട്ടോർപ്പുരയുടെ ചുറ്റും മദ്യക്കുപ്പികളാണ്. പാടത്തേക്ക് ചില്ലുകുപ്പികൾ എറിഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ വർഷം കുലയറ്റിക്കര തൊള്ളിക്കരി ഗോപാലന്റെയും തൊള്ളിക്കരി ശശിയുടെയും കാൽ കുപ്പിച്ചില്ലു കൊണ്ട് മുറിഞ്ഞ് സ്റ്റിച്ചിടേണ്ടി വന്നിട്ടുണ്ട്. അടിയന്തര നടപടി വേണമെന്ന് പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

